വടകര: കാഫിർ പ്രയോഗത്തിൽ കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർ തന്നെയാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമാണ്. പ്രചരിപ്പിക്കാൻ മുന്നിൽ നിന്നത് കെ.കെ ലതികയാണ്. ലതികയെയും ഇത് പ്രചരിപ്പിച്ച ഗ്രൂപ്പിൻ്റെ അഡ്മിനിനേയും അറസ്റ്റ് ചെയ്യണമെന്നും എങ്കിൽ മാത്രമേ സത്യം പുറത്തുവരികയുള്ളുവെന്നും പ്രവീൺ കുമാർ പറഞ്ഞു.

To advertise here,

ലീ​ഗ് പ്രവർത്തകൻ മുഹമ്മദ് കാസിം നിരപരാധിയാണെന്ന് പറയാൻ കോടതി ഇടപെടൽ വേണ്ടി വന്നു. പോലീസ് സിപിഎമ്മിൻ്റെ പോഷക സംഘടനയായി പ്രവർത്തിക്കുകയാണ്. അന്വേഷണത്തിൽ പോലീസ് കൃത്യമായ രീതിയിൽ മുന്നോട്ട് പോയില്ലെങ്കിൽ നിക്ഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.