തൃശ്ശൂർ: കേരളത്തിൽ വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നം മാത്രമാണെന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദർ. സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ട്. എ.പി.ജെ അബ്ദുൾ കലാം പറഞ്ഞതുപോലെ സ്വപ്നങ്ങൾ കാണുന്നത് നല്ലതാണെന്ന് പറഞ്ഞ ഖുശ്ബു എൽഡിഎഫ് വിജയിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നം ഇവിടെ അവസാനിക്കുകയാണെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃശൂരിൽ എത്തിയതായിരുന്നു ഖുശ്ബു.

To advertise here,

കേരള സർക്കാരിനെ വിലയിരുത്താൻ ഒന്നുമില്ലെന്നും ജനങ്ങൾക്ക് സർക്കാർ ചെയ്തത് വട്ടപ്പൂജ്യം ആണെന്നും ഖുശ്ബു പറഞ്ഞു.

കേരളത്തിൽ ബിജെപി മികച്ച വിജയം നേടുമെന്ന പ്രതീക്ഷയും ഖുശ്ബു പങ്കുവച്ചു. സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശ്ശൂരിൽ കൂടുതൽ വിജയം നേടാൻ കഴിയും. സുരേഷ് ഗോപിയുടെ കഠിനാധ്വാനം വിജയത്തിന് മുതൽക്കൂട്ടാകുമെന്നും കൂട്ടിച്ചേർത്തു.

തൃശ്ശൂരിലെത്തിയ ഖുശ്ബു തെരഞ്ഞെടുപ്പ് റാലിയിലും പങ്കെടുത്തു. അയ്യന്തോൾ അമർജവാൻ സെൻ്ററിൽ തുടങ്ങിയ റാലി സ്വരാജ് റൗണ്ട് ചുറ്റി കോർപ്പറേഷന് മുന്നിലാണ് അവസാനിച്ചത്.