തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവിയിലേക്ക് തന്നെ പാര്‍ട്ടി ഒതുക്കിയതാണെന്ന വാദം തള്ളി പി. ജയരാജന്‍. അഭിമാനത്തോടെയാണ് ഈ പദവി ഏറ്റെടുക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. ഖാദി ബോര്‍ഡ് ആസ്ഥാനത്ത് ചുമതലയെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജയരാജന്‍ ആരോപണങ്ങള്‍ നിഷേധിച്ചത്.

To advertise here,

രാഷ്ട്രം രൂപപ്പെടുത്തിയ ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി രൂപീകരിച്ച പ്രസ്ഥാനമാണ് ഖാദി ബോര്‍ഡ്. അതിന്റെ ചുമതല ഏറ്റെടുക്കുന്നതില്‍ തനിക്ക് അഭിമാനം മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലേക്ക് മടങ്ങുംമുമ്പ് ചെറിയാന്‍ ഫിലിപ്പ് നിരസിച്ച പദവിയിലേക്ക് കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ പി.ജയരാജനെ നിയമിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ജയരാജന്റെ പ്രതികരണം.

ഗ്രാമീണമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഡിസംബര്‍ ഒന്നിന് ബോര്‍ഡ് യോഗം ചേര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കുമെന്നും ജയരാജന്‍ പറഞ്ഞു. ഖാദിബോര്‍ഡ് സെക്രട്ടറിക്കെതിരായ അഴിമതിയാരോപണങ്ങളുടെ കാര്യത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. 

ശനിയാഴ്ച രാവിലെ ഖാദി ബോര്‍ഡ് ആസ്ഥാനത്ത് ചുമതലയെടുക്കാനെത്തിയ പി.ജയരാജനെ സെക്രട്ടറി കെ.എ.രതീഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Content Highlights: Khadi board vice chairman p jayarajan reaction