തലശ്ശേരി: രാഷ്ട്രീയപരമായ ദാർശനികത്വത്തിനപ്പുറം പരിസ്ഥിതിവിഷയങ്ങളിലും സാഹിത്യ-സാംസ്കാരിക മേഖലകളിലും എം.പി. വീരേന്ദ്രകുമാറിന്റെ ഇടപെടൽ കേരളം എക്കാലത്തും ഓർമ്മിക്കുമെന്ന് കെ.പി. മോഹനൻ എംഎൽഎ പറഞ്ഞു. രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാനകമ്മിറ്റിയുടെ എം.പി. വീരേന്ദ്രകുമാർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തികളെയും സമൂഹത്തെയും ചേർത്തുപിടിക്കാനും ദുരിതമനുഭവിക്കുന്നവന്റെ നാവാകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് മോഹനൻ പറഞ്ഞു.

To advertise here,

രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ഒ.പി. ഷീജ അധ്യക്ഷത വഹിച്ചു. ആർജെഡി ജില്ലാ സെക്രട്ടറി കെ.കെ. ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. മഹിളാ ജനത സംസ്ഥാന ജനറൽ സെക്രട്ടറി സുജാ ബാലുശ്ശേരി, രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ഉഷാ രയരോത്ത്, മഹിളാ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് പി. മോനിഷ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.സി. നിഷാകുമാരി, ആർജെഡി തലശ്ശേരി മണ്ഡലം പ്രസിഡന്റ് പന്ന്യന്നൂർ രാമചന്ദ്രൻ, മഹിളാ ജനത ജില്ലാ സെക്രട്ടറി പി. ഷൈറീന എന്നിവർ സംസാരിച്ചു.