കോഴിക്കോട്: ദേശീയ ട്രേഡേഴ്‌സ് വെൽഫെയർ ബോർഡിൽ കേരളത്തെ പ്രതിനിധീകരിച്ച് അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടിയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു.

To advertise here,

രാജ്യത്തെ വ്യാപാരികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ദേശീയ ട്രേഡേഴ്‌സ് വെൽഫെയർ ബോർഡിലേക്ക് (NTWB) കേരളത്തിൽ നിന്നുള്ള അംഗമായിട്ടാണ്‌ അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടിയെ നാമനിർദേശം ചെയ്തത്‌. ബോർഡ് രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് കേരളത്തിൽ നിന്നൊരു പ്രതിനിധി ഈ ദേശീയ സമിതിയിൽ എത്തുന്നത്.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ MSME മന്ത്രാലയം, നിതി ആയോഗ്, ഫിനാൻസ് മന്ത്രാലയം, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, തൊഴിൽ, ഭക്ഷ്യഉപഭോക്തൃകാര്യ മന്ത്രാലയം, നികുതി തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തിൽ രാജ്യത്തെ വ്യാപാരികളുടെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഡൽഹി ആസ്ഥാനമായി കേന്ദ്രസർക്കാർ രൂപീകരിച്ചതാണ് ദേശീയ ട്രേഡേഴ്‌സ് വെൽഫെയർ ബോർഡ്.

നിലവിൽ നിലവിൽ ദക്ഷിണ റെയിൽവേ ഉപദേശക സമിതിയായ ( ZRUCC ) അംഗവും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഉപ കമ്മിറ്റി ചെയർമാനും ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ മലപ്പുറം സെന്റർ ചെയർമാനും ചരക്ക് സേവന നികുതി വകുപ്പ് സംസ്ഥാനതല പരാതി പരിഹാര കമ്മിറ്റി അംഗവുമാണ്.