കാഞ്ഞങ്ങാട്: അർജന്റീനാ ഫുട്‌ബോൾ അസോസിയേഷന്റെ ഒരു മത്സരം നടത്താൻ താത്പര്യമുണ്ടോയെന്നുചോദിച്ച് കായികവകുപ്പ്, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സമീപിക്കുകയായിരുന്നെന്ന് എം.ഡി. ആന്റോ അഗസ്റ്റിന്റെ മൊഴി. കാഞ്ഞങ്ങാട്ടെ ജി.എസ്.ടി. ഇന്റലിജൻസ് ഓഫീസർ കെ.കെ. സജിനി മുൻപാകെ കഴിഞ്ഞമാസം മൂന്നിനാണ് ആന്റോ ഇങ്ങനെ പറഞ്ഞത്.
ആർ.ബി.സി. അർജന്റീനാ ടീമിനെ അവരുടെ ഇഷ്ടത്തിന് കൊണ്ടുവരുന്നതിന് വിവാദമെന്തിനെന്ന തരത്തിൽ മുൻധനമന്ത്രി ഡോ. തോമസ് ഐസക്ക് അടക്കമുള്ളവർ പ്രതികരിച്ചിരുന്നു. അതിനിടെയാണ് സർക്കാരിലേക്ക് വിരൽചൂണ്ടുന്ന മൊഴി ചർച്ചയാവുന്നത്.
ആന്റോ അഗസ്റ്റിന്റെ മറുപടി
‘ഞങ്ങളെ സമീപിക്കുംമുൻപ് ഗോൾഡ് മർച്ചന്റ് അസോസിയേഷനുമായി ഇതേകാര്യത്തിൽ കരാർ ഉണ്ടാക്കിയിരുന്നു. അവർക്ക് പണം കണ്ടെത്താനായില്ലെന്നും ഒരു പുതിയ സ്പോൺസറെ തിരയുന്നു എന്നുമാണ് സർക്കാർ ഞങ്ങളോടുപറഞ്ഞത്. കളി നടത്തുന്നതുവഴി ഞങ്ങളുടെ സ്ഥാപനത്തിന് ‘ഗുഡ്‌വിൽ’ ഉണ്ടാകും. അത് സ്ഥാപനത്തിന് ഒരു ‘കാപ്പിറ്റൽ ആസ്തി’യാകുമെന്ന വിശ്വാസത്തിൽ പണം നൽകാൻ തീരുമാനിക്കുകയും ഇക്കാര്യം സർക്കാരിനെ അറിയിക്കുകയുമായിരുന്നു. ഞങ്ങളുമായി സംസാരിക്കുംമുൻപ് അർജന്റീനയിൽപ്പോയി സർക്കാർ ‘ഡെലിഗേഷൻ ടീം’ സംസാരിച്ചിരുന്നതായും എല്ലാകാര്യങ്ങളിലും തീരുമാനമെടുത്തതായും സർക്കാർ അറിയിച്ചിരുന്നു’.
അർജന്റീനയുടെ കളക്‌ഷൻ ഏജന്റായ സ്ഥാപനത്തിന് പണം അയച്ചതിലൂടെ ഞങ്ങൾ ഒരു സേവനവും ഇംപോർട്ട് ചെയ്യുന്നില്ലെന്നും ഇതൊരു സർക്കാർ പദ്ധതിയാണെന്നും ആന്റോയുടെ മൊഴിയിലുണ്ട്. കേന്ദ്ര കായികമന്ത്രാലയത്തിന്റെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും അനുമതി വാങ്ങിയത് സംസ്ഥാന സർക്കാരാണെന്നും മൊഴിയിലുണ്ട്.
Content Highlights: Anto Augustine stated that the Kerala sports department approached RBC to host an Argentina Football Association match., The government had previously signed an agreement with the Gold Merchant Association, but they failed to raise funds., Anto claimed the government's delegation had already visited Argentina and finalized decisions before approaching them., Central Sports and Finance Ministry approvals were secured by the state government according to the statement.
Published: 21 Sept 2026, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented