
കോഴിക്കോട്: ലോകസമാധാനം പുനഃസ്ഥാപിക്കാന്‍ യുദ്ധം അവസാനിക്കേണ്ടത് അനിവാര്യമാണെന്നും ഐക്യരാഷ്ട്രസഭ ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രമേയം. കോഴിക്കോട് മര്‍കസില്‍ നടന്ന മുശാവറ യോഗമാണ് യുദ്ധവ്യാപനത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്.
മുസ്ലിം രാജ്യങ്ങള്‍ അസ്ഥിരമാക്കാനും ജനജീവിതം ദുസ്സഹമാക്കാനുമുള്ള സയണിസ്റ്റ് അജണ്ട നിലവിലെ കടന്നുകയറ്റത്തിന് പിന്നിലുണ്ട്. പ്രകോപനമില്ലാതെ ആരംഭിച്ച അക്രമം അന്താരാഷ്ട്ര ഉടമ്പടികള്‍ക്കും മാനവികതക്കും എതിരാണ്. ഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിലടക്കം വെടിവെപ്പ് നടത്തുന്ന ചോരക്കൊതിയന്മാരായ നെതന്യാഹു ഭരണകൂടം ആധുനിക സമൂഹത്തിന് നാണക്കേടാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നാണ് മുന്‍ അനുഭവങ്ങള്‍ പറയുന്നത്. ലോകമെങ്ങുമുള്ള സാധാരണക്കാരാണ് യുദ്ധങ്ങളില്‍ ആത്യന്തികമായി ബലിയാടുകളാവുന്നത്. നിഷ്പക്ഷമായ മധ്യസ്ഥ-നയതന്ത്ര ശ്രമങ്ങളിലൂടെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ യു എന്‍ മുന്നോട്ട് വരണമെന്നും പ്രമേയത്തില്‍ പറഞ്ഞു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് ഇന്ത്യ പ്രത്യേക പരിഗണന നല്‍കണമെന്നും മുശാവറ യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.സമസ്ത സെന്റിനറിയുടെ ഭാഗമായി ആധുനിക കാലത്തെ ക്രിപ്റ്റോ കറന്‍സി, ഇ. കൊമേഴ്സ് തുടങ്ങിയ സാമ്പത്തിക വിനിമയം സംബന്ധിച്ച് വിപുലമായ ശില്പശാല സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സയ്യിദ് ഇബ്രാഹിമുല്ഖലീല് അല്‍ബുഖാരി, പി.എ.ഹൈദ്രോസ് മുസ്ലിയാര് കൊല്ലം,സി മുഹമ്മദ് ഫൈസി,അഡ്വക്കറ്റ് ഹുസൈന് സഖാഫി ചുള്ളിക്കോട്,അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.പേരോട് അബ്ദുറഹ്മാന് സഖാഫി സ്വാഗതവും നന്ദിയും പറഞ്ഞു.
Content Highlights: Samastha Kerala Jamiyyathul Ulema condemns the ongoing Gaza conflict, urging the UN to intervene
Published: 19 Jun 2025, 11:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented