
തിരുവനന്തപുരം: കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത് വകുപ്പിന് 50 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തലെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ പറഞ്ഞു. തകർന്ന റോഡുകളും പാലങ്ങളും അടിയന്തരമായി ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മഴക്കെടുതി വിലയിരുത്താൻ ജില്ലാ കളക്ടർമാരുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും ഓൺലൈനിൽ ചേർന്ന യോഗത്തിൽ അറിയിച്ചതാണിത്.
വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം വിശദമായ പരിശോധന നടത്തി അന്തിമ നഷ്ടക്കണക്ക് തയ്യാറാക്കും. റോഡുകൾ ഉടൻ തുറന്നുകൊടുക്കാൻ ആവശ്യമായ എല്ലാ സഹായവും നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlights: Preliminary assessment estimates 50 crore loss for PWD due to rains., Damage includes roads and bridges affected by floods and landslides., Emergency restoration measures are underway., Final damage report to be prepared after floodwaters recede.
Published: 05 Aug 2026, 07:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented