കാസർകോട്: മന്ത്രി കെ.എം. ഷാജിയെ സാമൂഹികമാധ്യമത്തിലൂടെ ആക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷനിലെ സിപിഒ സുജിത്തിനെതിരേയാണ് നടപടി.
കാസർകോട് ജില്ലയിലെ 'പോലീസ് ഫ്രണ്ട്‌സ്' എന്ന വാട്സാപ്പ് ഗ്രൂപ്പിലായിരുന്നു സുജിത്തിന്റെ വിവാദസന്ദേശം. ഡിവൈഎസ്പിമാർ ഉൾപ്പെടെ അംഗങ്ങളായുള്ള ഗ്രൂപ്പ് ആയിരുന്നു ഇത്.
ആദ്യം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് സുജിത്ത് പിന്നീട് വാട്സാപ്പ് ഗ്രൂപ്പിലേക്കും പങ്കുവെക്കുകയായിരുന്നു. ഗ്രൂപ്പുകളിലെ അഡ്മിൻമാർ ഇത് നീക്കം ചെയ്യാൻ ശ്രമിച്ചുവെങ്കിലും പൂർണമായി ഫലം കണ്ടില്ല.
പിന്നീട് പരാതി ഉയരുകയും വകുപ്പുതല നടപടിയിലേക്ക് കടക്കുകയുമായിരുന്നു.
Content Highlights: CPO Sujith suspended for insulting Minister KM Shaji, Incident occurred in 'Police Friends' WhatsApp group, Departmental inquiry initiated following complaints, Content was shared across social media and internal professional groups
Published: 23 May 2026, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented