തിരുവനന്തപുരം: പൊതുപരിപാടികളിലെത്തുന്ന മുഖ്യമന്ത്രി വി.ഡി. സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷകൂട്ടാനും പോലീസ്. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ തിക്കുംതിരക്കും ഉണ്ടാക്കുന്നത് സുരക്ഷാഭീഷണിയുണ്ടാക്കുന്നെന്നാണ് പോലീസ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ മഫ്തിയിലടക്കം കൂടുതൽ പോലീസിനെ നിയോഗിക്കണമെന്ന് ഇന്റലിജൻസ് എ.ഡി.ജി.പി. ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.

To advertise here,

ഏതാനും ദിവസംമുൻപ്‌ ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പുറത്തിറങ്ങവേ തിക്കുംതിരക്കും ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകരെ മാറ്റിനിർത്താൻ മുഖ്യമന്ത്രി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എറണാകുളത്തുനടന്ന പരിപാടിയിൽ മൈക്കുമായി മുഖ്യമന്ത്രിയുടെ അടുത്ത് പോകരുതെന്നും സെഡ് പ്ലസ് സുരക്ഷയുള്ളയാളാണെന്നും പോലീസ് മാധ്യമപ്രവർത്തരോട് നിർദേശിച്ചിരുന്നു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല. തൃശ്ശൂരിലും മാധ്യമപ്രവർത്തകരെ മാറ്റിനിർത്തിയിരുന്നു.