തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹേബിന്റെ സേവനകാലാവധി ദീര്‍ഘിപ്പിച്ചു. ചുമതലയേറ്റ 2023 ജൂലായ് ഒന്ന് മുതല്‍ രണ്ട് വര്‍ഷമായാണ് നിശ്ചയിച്ചത്. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹത്തിന് തുടരാനാകും. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള സുപ്രീംകോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍
- കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സ്ഥാപിക്കുക. ഹൈറ്റ്‌സാണ് നിര്‍വ്വഹണ ഏജന്‍സി. ഇവര്‍ സമര്‍പ്പിച്ച 558.68 കോടി രൂപയുടെ പദ്ധതി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിന് ഭരണാനുമതി നല്‍കി.
- വ്യവസായ വകുപ്പിന് കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മനേജിങ്ങ് ഡയറക്ടര്‍മാരെ നിയമിച്ചു.
- ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ്- വി. കുട്ടപ്പന്‍ പിള്ള
- കേരള സ്റ്റേറ്റ് കയര്‍ മെഷീനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ്- എം.കെ. ശശികുമാര്‍
- സ്റ്റേറ്റ് കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്- കെ. സുനില്‍ ജോണ്‍
- ദി കേരള സെറാമിക്‌സ് ലിമിറ്റഡ്- എസ്. ശ്യാമള
- കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്‌സ് ലിമിറ്റഡ്- കൃഷ്ണകുമാര്‍ കൃഷ്ണവിലാസ് ഗോപിനാഥന്‍ നായര്‍
- കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡില്‍ എംഡിയായി ഇ.കെ. ജേക്കബ് തരകനെയും നിയമിച്ചു.
- സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിച്ച എച്ച്.എസ്.എസ്.ടി. ജൂനിയര്‍ ഇംഗ്ലീഷ് തസ്തികകള്‍, അധ്യാപകരെ നിയമിച്ച 2018 മുതല്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചു.
തൃശ്ശൂര്‍ കുട്ടനല്ലൂര്‍ സെന്റ് ആഗസ്റ്റിന്‍ എച്ച്.എസ്.എസ്, കോട്ടയം വല്ലകം സെന്റ് മേരീസ് എച്ച്.എസ്.എസ്, തിരുവനന്തപുരം പനവൂര്‍ പി.എച്ച്.എം.കെ.എം വി ആന്‍ഡ് എച്ച്.എസ്.എസ്., പാലക്കാട് പുതുനഗരം മുസ്ലീം എച്ച്.എസ്.എസ്., ആലപ്പുഴ വലമംഗലം എസ്.സി.എസ്.എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകളില്‍ നിയമന തീയതിയായ 2018 മുതല്‍ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് അധ്യാപകരായി പരിഗണിച്ച് അംഗീകാരം നല്‍കും.
- ഗ്രേഷ്യസ് കുര്യാക്കോസിനെ ഹൈക്കോടതിയില്‍ അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി മൂന്ന് വര്‍ഷകാലയളവിലേക്ക് നിയമിക്കും. കൊച്ചി കലൂര്‍ സ്വദേശിയാണ്.
- കോഴിക്കോട് കേരള സോപ്പ്‌സിലെ ജീവനക്കാരുടെ ഒന്‍പതാമത്തെയും പത്താമത്തെയും ശമ്പള പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കും.
- എടത്തല, കീഴ്മാട്, ചൂര്‍ണിക്കര പഞ്ചായത്തുകളിലേക്കുള്ള ജലജീവന്‍ മിഷന്‍ (ജെ.ജെ.എം.) ജലവിതരണ പദ്ധതിക്ക് വിതരണ സംവിധാനവും ചൂര്‍ണിക്കര പഞ്ചായത്തിന് എഫ്.എച്ച്.ടി.സിയും നല്‍കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കുള്ള ടെണ്ടര്‍ അംഗീകരിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിയ്ക്ക് അനുമതി നല്‍കി.
അമൃത് 2.0 പ്രകാരം എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലേക്ക് പുതിയ റൈഡര്‍ ലൈന്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ള ജലവിതരണ പദ്ധതി വര്‍ദ്ധിപ്പിച്ചോ പുനഃക്രമീകരിച്ചോ കൊണ്ട് ഫങ്ഷണല്‍ ഹൗസ്‌ഹോള്‍ഡ് ടാപ് കണക്ഷന്‍ (എഫ്.എച്ച്.ടി.സി.) നല്‍കുന്നതിനുള്ള പ്രവൃത്തി നടത്തുന്നതിന് ലഭിച്ച ടെന്‍ഡര്‍ അനുവദിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിയ്ക്ക് അനുമതി നല്‍കി.
Content Highlights: Sheikh Darvesh Saheb will continue as the state police chief
Published: 26 Jun 2024, 11:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented