
കരയരുത്, ഒപ്പമുണ്ട്... വാഹനാപകടത്തിൽ മരിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.കെ. സജീഷിന്റെ കുടുംബത്തിന്റെ ഭവനവായ്പാബാധ്യത ഏറ്റെടുത്ത പോലീസ് ഹൗസിങ് സഹകരണ സംഘം കുടുംബത്തിന് ആധാരം തിരിച്ചുനൽകുന്ന ചടങ്ങിനിടെ പൊട്ടിക്കരയുന്ന മകൾ ദിയയെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ചേർത്തുപിടിക്കുന്നു. സജീഷിന്റെ ഭാര്യ ഷൈനി, മകൻ ദേവജ്, കണ്ണൂർ റെയ്ഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര എന്നിവർ സമീപം |ഫോട്ടോ: രാമനാഥ് പൈ
നീലേശ്വരം(കാസര്‍കോട്): നാടിന് കാവലായി നിന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിന് കൈത്താങ്ങായി കേരള പോലീസ് ഹൗസിങ് സഹകരണസംഘം. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വാഹനാപകടത്തില്‍ മരിച്ച ബേക്കല്‍ സബ് ഡിവിഷന് ഡാന്‍സാഫ് ടീം അംഗം ചെറുവത്തൂര്‍ മയ്യിച്ചയിലെ കെ.കെ. സജീഷിന്റെ കുടുംബത്തിന്റെ കടബാധ്യതയാണ് സംഘം തീര്‍ത്തത്.
നീലേശ്വരത്ത് നിര്‍മിക്കുന്ന വീടിന്റെ ഭവനവായ്പാബാധ്യത തീര്‍ത്ത് ആധാരം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ കുടുംബത്തിന് കൈമാറി. വീട് നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയപ്പോഴായിരുന്നു സജീഷിന്റെ മരണം. സെപ്റ്റംബര്‍ 26-ന് പുലര്‍ച്ചെ മയക്കുമരുന്ന് കേസിലെ പ്രതിയെ പിടിക്കാനുള്ള യാത്രയ്ക്കിടെ ചെങ്കളയിലുണ്ടായ അപകടത്തിലാണ് സജീഷ് മരിച്ചത്.
കേരള പോലീസ് ഹൗസിങ് സഹകരണസംഘത്തില്‍നിന്ന് 28 ലക്ഷം രൂപ വായ്പ എടുത്തായിരുന്ന വീടിന്റെ നിര്‍മാണം തുടങ്ങിയത്. ഈടായി നല്‍കിയത് കിടപ്പാടത്തിന്റെ ആധാരമായിരുന്നു. വായ്പയില്‍ 24,41,522 രൂപയുടെ ബാധ്യത ബാക്കിയുണ്ടായിന്നു.
നീലേശ്വരം പോലീസ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ സജീഷിന്റെ ഭാര്യ കരിന്തളം കയനിയിലെ സി. ഷൈനിമോള്, മക്കളായ ദിയ, ദേവജ് എന്നിവര്‍ ചേര്‍ന്നാണ് ഡിജിപിയില്‍നിന്ന് ആധാരം ഏറ്റുവാങ്ങിയത്. കേരള പോലീസ് സഹകരണസംഘം വൈസ് പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അധ്യക്ഷനായി.
ഉത്തരമേഖലാ ഐജി രാജ്പാല് മീണ, കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര, ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി, സംഘം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.വി. പ്രദീപന് എന്നിവര്‍ സംസാരിച്ചു.
Content Highlights: Kerala Police Housing Cooperative Society clears the home loan of a senior civil police officer who died on duty, providing crucial support to his family.
Published: 03 Nov 2025, 09:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented