തിരുവനന്തപുരം: റോഡ് നിയമങ്ങള്‍ ലംഘിച്ചാല്‍ കാല്‍നടയാത്രക്കാര്‍ക്കെതിരേ കേസെടുക്കുംവിധം നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഗതാഗത വകുപ്പ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു സര്‍ക്കാരിന് ശുപാര്‍ശ നല്കി. മോട്ടോര്‍ വാഹന നിയമ പ്രകാരം വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരേ മാത്രമാണ് നിലവില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാവുക. റോഡ് ഉപയോഗ നിയമം നടപ്പാക്കുന്നതിന് പ്രായോഗികമായി പരിമിതികളുള്ളതിനാല്‍ അവ മറികടക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ടാകും. സീബ്രാ ക്രോസ്, നടപ്പാത, ഡിവൈഡര്‍, എ.ഐ. ക്യാമറ, ട്രാഫിക് സിഗ്നലുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ളിടത്താകും ആദ്യഘട്ടത്തില്‍ നടപ്പാക്കുക.
പിഴ ഈടാക്കുന്ന നിയമലംഘനങ്ങള്‍
- സീബ്രാ ക്രോസ് ഉണ്ടായിട്ടും അവയിലൂടെയല്ല റോഡ് മുറിച്ചുകടക്കുന്നതെങ്കില്
- നിയന്ത്രിത മേഖലയിലുള്ള മീഡിയനോ റോഡോ ബാരിക്കേഡുകളോ മറികടന്നു നടന്നാല്‍
- കാല് നടയാത്രക്കാര്‍ക്കുള്ള ചുവന്ന സിഗ്നല്‍ കിടക്കെ റോഡ് മുറിച്ചുകടന്നാല്‍
- നടപ്പാത ഉണ്ടായിട്ടും അവയിലൂടെയല്ലാതെ നടന്നാല്‍
Content Highlights: kerala pedestrian traffic fines
Published: 22 Jan 2025, 06:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented