കാൽനടയാത്രക്കാരുടെ അവകാശം ലംഘിക്കുംവിധം വാഹനമോടിക്കുന്നവർക്കെതിരേ നടപടി കർശനമാക്കി.

ആലപ്പുഴ: അശ്രദ്ധമായ ഡ്രൈവിങ്ങും വാഹനപ്പെരുപ്പവും മൂലം കാൽനടയാത്രക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതു കൂടുന്നു. 2025-ൽ സംസ്ഥാനത്ത് അൻപതിനായിരത്തോളം അപകടം കാൽനടയാത്രക്കാരുമായി ബന്ധപ്പെട്ടുണ്ടായി. ഇതിൽ 1,702 പേർ മരിച്ചു. 2024-ൽ 1200-ൽ താഴെയായിരുന്നു മരണസംഖ്യ.
സീബ്രാ ലൈൻ കടന്നുകയറ്റം, വേഗം കുറയ്ക്കാതിരിക്കൽ, നടപ്പാതയിൽ ഇരുചക്രവാഹനമോടിക്കലും പാർക്കിങ്ങും, അംഗപരിമിതർക്കുള്ള റാംപുകളിലേക്കു കടന്നുകയറൽ എന്നിവയും കാൽനടയാത്രക്കാരുടെ അശ്രദ്ധയുമാണ് ഇത്രയും ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് ഗതാഗതവകുപ്പ് അധികൃതർ പറഞ്ഞു.
മരണസംഖ്യ കുറയ്ക്കാൻ പ്രത്യേക പരിശോധന നടത്തുകയാണിപ്പോൾ. സ്ഥിരം അപകടകേന്ദ്രങ്ങളിൽ വാഹനങ്ങൾ സീബ്രാ ലൈനിൽ വേഗം കുറയ്ക്കുന്നുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്. അത്തരം സ്ഥലങ്ങളിൽ സിഗ്‌നൽ അവഗണിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിക്കുന്നുമുണ്ട്. കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർക്ക് പ്രത്യേക ബോധവത്കരണ ക്ലാസുണ്ട്. അവർ അലക്ഷ്യമായാണോ വാഹനമോടിക്കുന്നതെന്നു പരിശോധിക്കാൻ ബസിൽ പ്രത്യേകം ക്യാമറ സ്ഥാപിക്കുന്നുണ്ടെന്നും ഗതാഗതവകുപ്പ് അധികൃതർ പറഞ്ഞു.
പുതിയ ബസുകളിൽ കോ-പൈലറ്റ് എ.ഐ. ക്യാമറ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവർമാരുടെ ഉറക്കം, മൊബൈൽ ഉപയോഗം, അതിവേഗം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവ ഉടൻ കൺട്രോൾ റൂമിൽ എത്തുംവിധമുള്ള സോഫ്റ്റ്‌വേറാണ് ഉപയോഗിക്കുന്നത്.
നടപടി കർശനമാക്കുന്നു
കാൽനടയാത്രക്കാരുടെ അവകാശം ലംഘിക്കുംവിധം വാഹനമോടിക്കുന്നവർക്കെതിരേ നടപടി കർശനമാക്കി. രണ്ടാമത് അപകടമുണ്ടാക്കിയാൽ ലൈസൻസ് ഉടൻ സസ്‌പെൻഡ് ചെയ്യും.
അഞ്ചുദിവസം പ്രത്യേക പരിശീലനവുമുണ്ടാകും. സീബ്രാ ലൈനുകളുടെയും നടപ്പാതകളുടെയും സുരക്ഷിതത്വം പരിശോധിച്ച് നാറ്റ്പാക് യഥാസമയം നിർദേശം നൽകുന്നുണ്ടെങ്കിലും ജില്ലാതല ട്രാഫിക് സമിതികൾ അതിനു പരിഹാരം കാണാറില്ല. അതും അപകടനിരക്കു കൂട്ടുന്നുണ്ട്.
Content Highlights: Alappuzha sees a sharp increase in pedestrian deaths due to careless driving & traffic. Learn about the measures being taken to improve road safety for walkers.
Published: 09 Feb 2026, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented