
പിണറായി വിജയന് | ഫയല്‍ചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹികമാധ്യമത്തിൽ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു. അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ പരാതിയിൽ ടീന ജോസ് എന്ന കന്യാസ്ത്രീക്കെതിരേയാണ് തിരുവനന്തപുരം സൈബർക്രൈം പോലീസ് കേസെടുത്തത്.
കലാപശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സൈബർ പോലീസ് എഫ്‌ഐആർ രജിസ്റ്റർചെയ്തിരിക്കുന്നത്. സെൽട്ടൺ എൽഡി സൗസ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് താഴെയാണ് ടീന ജോസ് കൊലവിളി പരാമർശം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു.
അതേസമയം, ടീന ജോസിനെ തള്ളിക്കൊണ്ട് സിഎംസി സന്ന്യാസിനീ സമൂഹവും രംഗത്തെത്തിയിരുന്നു. ടീന നിലവിൽ സിഎംസി സഭാംഗമല്ലെന്നും അധികാരികൾ അറിയിച്ചിരുന്നു. 2009 ഏപ്രിൽ നാലുമുതൽ ടീനയുടെ അംഗത്വം നഷ്ടപ്പെട്ടതാണെന്നും വ്യക്തമാക്കിയിരുന്നു.
Content Highlights: Kerala nun Teena Jose booked by Cyber Crime Police for a death threat comment against Chief Minister Pinarayi Vijayan on social media. Investigation ongoing.
Published: 25 Nov 2025, 08:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented