
തിരുവനന്തപുരം: കേരള നിയമസഭ ഏര്‍പ്പെടുത്തിയിട്ടുള്ള നിയമസഭാ മാധ്യമ അവാര്‍ഡിന്റെ 2023 വര്‍ഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. മാതൃഭൂമിയ്ക്ക് മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
അച്ചടി മാധ്യമ വിഭാഗത്തില്‍ ആര്‍. ശങ്കരനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡ് 'മാളോര് വണങ്ങുന്ന വീരന്മാര്‍' എന്ന ഫീച്ചറിന് മാതൃഭൂമി ഗൃഹലക്ഷ്മിയിലെ സൂരജ് സുകുമാരന്‍ അര്‍ഹനായി. ഇ.കെ. നായനാര്‍ നിയമസഭ അവാര്‍ഡിന് മാതൃഭൂമി ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച 'നീതിദേവതേ കണ്‍തുറക്കു' എന്ന അന്വേഷണ പരമ്പരയ്ക്ക് മാതൃഭൂമി ഡോട്ട്‌കോമിലെ അസിസ്റ്റന്റ് കണ്ടന്റ് മാനേജര്‍ രമ്യ ഹരികുമാര്‍ അര്‍ഹയായി. ദൃശ്യമാധ്യമവിഭാഗത്തില്‍ കെ.ആര്‍. ഗൗരിയമ്മ നിയമസഭാ അവാര്‍ഡ്, മാതൃഭൂമി ന്യൂസിലെ ഡോ. ജി. പ്രസാദ് കുമാര്‍ നേടി. വെളിച്ചെണ്ണയിലെ വിഷപ്പുക എന്ന പരിപാടിക്കാണ് അവാര്‍ഡ്.
ജി.കാര്‍ത്തികേയന്‍ നിയമസഭാ മാധ്യമ അവാര്‍ഡ്- എം.ബി. സന്തോഷ്, മെട്രോ വാര്‍ത്ത (വിഴിഞ്ഞം: നിര്‍മാണം നിര്‍ത്തരുതെന്ന് നിയമസഭ )
ദൃശ്യ മാധ്യമ വിഭാഗത്തില്‍ സി. അച്യുതമേനോന്‍ നിയമസഭാ മാധ്യമ അവാര്‍ഡ്- അഖില നന്ദകുമാര്‍, ഏഷ്യാനെറ്റ് ന്യൂസ് (ഇതുവഴിയത്രേ ഓണം വന്നത് എന്ന പരിപാടി )
കെ. കുഞ്ഞികൃഷ്ണന്‍ (ദൂരദര്‍ശന്‍ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍) ചെയര്‍മാനും പി.കെ. രാജശേഖരന്‍, എന്‍.ഇ. സുധീര്‍, ഡോ. പ്രിയ കെ. നായര്‍, നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
Content Highlights: kerala legislative assembly media award Remya KH Sooraj Sukumaran Dr G Prasad Kumar
Published: 21 Dec 2023, 07:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented