പത്തനംതിട്ട: ഭൂമിയുടെ ന്യായവിലയായി നിശ്ചയിച്ച തുകയിൽ ഒരുപൂജ്യം കൂട്ടിയെഴുതപ്പെട്ടതിനെ തുടർന്ന് പ്രതിസന്ധിയിലായി ഭൂവുടമകൾ. കുളനട, മെഴുവേലി വില്ലേജുകളിൽ ഭൂമിയുെട ന്യായവില നിശ്ചയിച്ചത് കുറയ്ക്കണമെന്ന് ഉളനാട് പൗരസമിതി പ്രവർത്തകർ ആവശ്യപ്പെട്ടു.
2010-ൽ ഭൂമിയുടെ ന്യായവില നിശ്ചയിച്ചപ്പോൾ 15,000 എന്ന് എഴുതേണ്ടിടത്ത് 1,50,000 എന്ന് രേഖപ്പെടുത്തി. ഇതുസംബന്ധിച്ച് 2010 മുതൽ ഒട്ടേറെ പരാതികൾ, മുഖ്യമന്ത്രിക്കും റവന്യൂവകുപ്പ് മന്ത്രിക്കും നൽകിയിട്ടും പരിഹാരം ഉണ്ടായില്ലെന്ന് പൗരസമിതി പത്രസമ്മേളനത്തിൽ പറഞ്ഞു. നാട്ടുകാരായ രണ്ടു റവന്യൂ ഉദ്യോഗസ്ഥരുടെ കാലത്താണ് ഉയർന്ന ന്യായവില നിശ്ചയിച്ചതെന്നും ഇവർ വിരമിച്ചതിന് ശേഷവും പ്രമാണം രജിസ്റ്റർ ചെയ്യുന്നതിന് വൻ തട്ടിപ്പുകൾ നടത്തുകയാണെന്നും പൗരസമിതി ആരോപിച്ചു.
ന്യായവില ഉയർന്നത് ചൂണ്ടിക്കാട്ടി തന്റെ പക്കൽനിന്ന് ആധാരം എഴുതുന്ന സമയത്ത് 4,15,000 രൂപ വാങ്ങിയതായി ഉളനാട് വടക്കേകരയത്ത് വി.എ. തോമസ് പറഞ്ഞു. അധികതുക വാങ്ങിയെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. എല്ലാചെലവും ഉൾപ്പെടെ 69,190 രൂപ മാത്രം വേണ്ടിവരുന്നിടത്താണ് 4.15 ലക്ഷം രൂപ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. അധികമായി വാങ്ങിയ തുക തിരികെ ലഭിക്കുന്നതിന് നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പത്തനംതിട്ട ഡിവൈഎസ്‌പിക്കും പരാതി നൽകി.
നാട്ടുകാരുടെ പരാതികളെ തുടർന്ന് അദാലത്ത് നടത്താൻ തീരുമാനിച്ചതാണങ്കിലും ജീവനക്കാർ കുറവാണന്ന കാരണം പറഞ്ഞ് ഒഴിയുകയാണെന്ന് ഉളനാട് സ്വദേശികളായ ബാബു ശാമുവേൽ, വൈ. വർഗീസ്, വി.സി. തോമസ്, എം.ഡി. ജോഷ്വാ എന്നിവർ പറഞ്ഞു.
Content Highlights: Pathanamthitta Land Value Error: 1.5 Lakhs Recorded Instead of 15,000, Leaving Property Owners in Crisis
Published: 24 Oct 2025, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented