കല്‍പറ്റ: റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ സമര്‍പ്പിച്ച് സ്ഥലം സ്വന്തംപേരിലാക്കി കെ.എസ്.എഫ്.ഇ. ലോണെടുത്തയാള്‍ക്ക് ജപ്തിനോട്ടീസ്. ലക്കിടി തളിപ്പുഴ സ്വദേശി കെ.ടി. അബൂബക്കറിനാണ് ജപ്തിനോട്ടീസ് ലഭിച്ചത്.
അയല്‍വാസിയുടെ സ്ഥലം വ്യാജരേഖചമച്ച് സ്വന്തം പേരിലാക്കിയതിന് അന്വേഷണം നേരിടുന്നതിനിടെയാണ് ജപ്തിനോട്ടീസുമെത്തിയത്. ജപ്തിനോട്ടീസുമെത്തിയതോടെ യഥാര്‍ഥ സ്ഥലമുടമ അന്‍സില്‍ ആല്‍ബര്‍ട്ട് കൂട്ടുനിന്ന റവന്യു ഉദ്യോഗസ്ഥരുടെ പേരില്‍ കളക്ടര്‍ക്ക് പരാതിനല്‍കി.
അന്‍സിലിന്റെ കുടുംബസ്വത്തായ ഒരേക്കര്‍ ഭൂമിയില്‍ 65 സെന്റിന് 2010 വരെ കുന്നത്തിടവക വില്ലേജില്‍ നികുതിസ്വീകരിച്ചിരുന്നു.
പിന്നീട് റവന്യു ഉടമസ്ഥതയിലുള്ള ഭൂമിയാണെന്ന് സംശയമുണ്ടെന്നും നികുതി സ്വീകരിക്കില്ലെന്നുമുള്ള നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്ന് അന്‍സില്‍ പറഞ്ഞു. പിന്നീടുള്ള അന്വേഷണത്തിലാണ് അയല്‍വാസിയായ അബൂബക്കര്‍ വ്യാജരേഖചമച്ച് സ്ഥലം സ്വന്തംപേരിലാക്കിയതായി കണ്ടെത്തിയത്. കുന്നത്തിടവക വില്ലേജില്‍ 2015 കാലത്ത് വില്ലേജ് ഓഫീസറായി ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് വ്യാജരേഖയ്ക്ക് പിന്നിലെന്നാണ് അന്‍സില്‍ പറയുന്നത്. പട്ടയവും ആധാരവും ഉണ്ടാക്കുകയും നികുതിശീട്ട് ശരിപ്പെടുത്തുകയും ചെയ്തു.
അന്‍സില്‍ പോലീസിലും വിജിലന്‍സിലും പിന്നീട് 2023 ജൂണില്‍ തഹസില്‍ദാര്‍ക്കും പരാതിനല്‍കിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.
ജപ്തിനോട്ടീസ് വന്നതിനുപിന്നാലെ കളക്ടര്‍ക്ക് അന്‍സില്‍ പരാതിനല്‍കി. വ്യാജരേഖചമയ്ക്കുന്ന കാലത്ത് കുന്നത്തിടവക വില്ലേജ് ഓഫീസറും ഇപ്പോള്‍ അമ്പലവയല്‍ റവന്യുറിക്കവറിയില്‍ ഡെപ്യൂട്ടി തഹസില്‍ദാരുമായ ഉദ്യോഗസ്ഥനുനേരേയാണ് ആരോപണം.
ലഭിച്ച പരാതിയില്‍ വകുപ്പുതല അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. എ.ഡി.എം., ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍.) എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല.
Content Highlights: A man in Kalpetta, Kerala, faces seizure notice after allegedly obtaining a KSFEL loan using forged
Published: 31 Jan 2025, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented