തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണത്തിനെതിരേ കർശനനടപടിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. സൈബർ വിഭാഗം ഐ.ജിക്കാണ് മന്ത്രി നിർദേശം നൽകിയത്. കഴിഞ്ഞദിവസം അന്തരിച്ച മലയാള മനോരമ ലേഖകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ അപകീർത്തികരവും അധിക്ഷേപാർഹവുമായ പോസ്റ്റുകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരേയാണ് കർശന നടപടിയുണ്ടാവുക.

To advertise here,

മുൻകാലങ്ങളിൽ അദ്ദേഹം നൽകിയ വാർത്തകളുടെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയവൈരാഗ്യമാണ് സൈബർ അധിക്ഷേപത്തിന് കാരണമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇതിനെതിരേ കർശന നടപടിയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ബുധനാഴ്ചയാണ് മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്‌പെഷൽ കറസ്‌പോണ്ടന്റായ ജിജോ ജോൺ അന്തരിച്ചത്.