തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. കോരിച്ചൊരിയുന്ന മഴയില്‍ കെടുതിയും രൂക്ഷമാണ്. കണ്ണൂര്‍ താവക്കരയില്‍ 30 ഓളം വീടുകളില്‍ വെള്ളം കയറി. ട്രെയിന്‍-റോഡ് ഗതാഗതം തടസപ്പെട്ടു. കാസര്‍കോട് മഞ്ചേശ്വരത്ത് റോഡ് ഒലിച്ചുപോയി. മജ് വെയില്‍ മുകുളി റോഡാണ് ഇടിഞ്ഞുവീണത്. റോഡിലുണ്ടായിരുന്ന കാറും ബൈക്കും ഒലിച്ചുപോയി.

To advertise here,

നേത്രാവതിയില്‍ മരം പൊട്ടി വീണതും മഞ്ചേശ്വരത്ത് പാളത്തില്‍ വെള്ളം കയറിയതും കാരണം മംഗളൂരു ഭാഗത്ത് നിന്നുള്ള ട്രെയിനുകള്‍ മൂന്ന് മണിക്കൂറോളം വൈകിയാണ് ഓടുന്നത്. വിഴിഞ്ഞത്ത് ശക്തമായ തിരയില്‍പ്പെട്ട് രണ്ട് വള്ളങ്ങള്‍ മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്. അഞ്ചുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.