26വരെ 12 ജില്ലകളിലും താപനില ശരാശരിയിൽനിന്ന് മൂന്ന്-നാല് ഡിഗ്രി കൂടുതലായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം: കേരളത്തിൽ കടുത്തചൂട് തുടരുന്നതിനാൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ചയും മുന്നറിയിപ്പ് തുടരും. കേരളത്തിൽ ഉഷ്ണതരംഗസാഹചര്യം ഉണ്ടാകുന്നത് അപൂർവമാണ്. 2016-ൽ പാലക്കാട്ടും തൃശ്ശൂരും 2024-ൽ പാലക്കാട്ടും കോഴിക്കോടുമാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചത്. 27 മുതൽ വേനൽമഴയുണ്ടാകുമെന്നാണ് പ്രവചനം. തുടർന്നുള്ള ദിവസങ്ങളിലും മെച്ചപ്പെട്ടതോതിൽ മഴയുണ്ടാകും. 26വരെ 12 ജില്ലകളിലും താപനില ശരാശരിയിൽനിന്ന് മൂന്ന്-നാല് ഡിഗ്രി കൂടുതലായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
കൊല്ലത്തും തൃശ്ശൂരും അവധി
താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കൊല്ലം, തൃശ്ശൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കളക്ടർമാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
ഉഷ്ണതരംഗമെന്നാൽ
- ഒരു മേഖലയിലെ രണ്ടിടങ്ങളിൽ സാധാരണയെക്കാൾ 4.5 ഡിഗ്രി സെൽഷ്യസോ അതിലധികമോ ചൂട് കൂടി നിൽക്കുന്ന അവസ്ഥ.
- സമതലപ്രദേശങ്ങളിൽ 40 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ
- തീരപ്രദേശങ്ങളിൽ 37 ഡിഗ്രിയോ കൂടുതലോ
- തുടർച്ചയായി രണ്ടുദിവസം ഇതിൽ രണ്ടെണ്ണം ഉണ്ടായാൽ ഉഷ്ണതരംഗം പ്രഖ്യാപിക്കാം.
Content Highlights: IMD warns of rare heatwave conditions across Palakkad, Thrissur, and Kollam districts., Temperatures expected to be 3-4 degrees above normal until April 26., Educational institutions including professional colleges closed in Kollam and Thrissur., Summer rains forecasted to begin from April 27, providing relief., Definition of heatwave explained based on temperature thresholds for plains and coastal regions.
Published: 24 Apr 2026, 04:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented