തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും ഇനിയും അത് തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങള്‍ ഇവിടെ അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കിറ്റക്‌സ് വിഷയത്തിലടക്കം സര്‍ക്കാര്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് ട്വിറ്ററില്‍കൂടി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍പിജി എന്റര്‍പ്രൈസിസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റിന് നന്ദിപറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിച്ചതിന് നന്ദിയെന്നും നിങ്ങളുടെ സത്യസന്ധതയെ വളരെയധികം വിലമതിക്കുന്നുവെന്നും ഹര്‍ഷ് ഗോയങ്കയെ ടാഗ് ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. തങ്ങള്‍ കേരളത്തിലെ ഏറ്റവും വലിയ തൊഴിലുടമകളാണെന്നും പ്രാദേശിക ഭരണകൂടം നല്ല പിന്തുണയാണ് നല്‍കുന്നതെന്നുമായിരുന്നു ഗോയങ്ക ട്വീറ്റ് ചെയ്തത്.
നേരത്തെ സര്‍ക്കാരിനെതിരേ വിമര്‍ശവുമായി കിറ്റക്‌സ് ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തുള്ള വ്യവസായങ്ങളെ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ഉടമ സാബു ജേക്കബ് ആരോപിച്ചിരുന്നു. തന്റെ വ്യവസായത്തിന് ബാധകമല്ലാത്ത പല നിയമങ്ങളും ചൂണ്ടിക്കാണിച്ചാണ് ചട്ട ലംഘനം നടത്തിയെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പതിനായിരക്കണക്കിന് ആളുകള്‍ ജോലിചെയ്യുന്ന ഒരു ഫാക്ടറിയെ നശിപ്പിക്കാനാണ് ഇങ്ങനെയൊരു നീക്കമെന്നും കിറ്റക്‌സ് ആരോപിച്ചിരുന്നു. സ്ഥാപനത്തില്‍ ഒരു മാസത്തിനിടെ പതിനൊന്നോളം പരിശോധനകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കേരളത്തില്‍ നടപ്പാക്കാനിരുന്ന 3500 കോടിയുടെ പദ്ധതിയില്‍ നിന്ന് കിറ്റക്സ് പിന്മാറിയിരുന്നു. സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനങ്ങളും കിറ്റക്സ് ഉയര്‍ത്തിയിരുന്നു.
Content Highlights: Kerala has been one of the most investor friendly States in India, says Pinarayi Vijayan
Published: 04 Jul 2021, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented