തിരുവനന്തപുരം: ജനുവരി 22-ന് പ്രഖ്യാപിച്ച ജീവനക്കാരുടെ പണിമുടക്കിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും. അനധികൃത അവധികൾ ഡയസ്നോൺ ആയി കണക്കാക്കാനും തീരുമാനമായിട്ടുണ്ട്. ഭരണകക്ഷിയായ സി.പി.ഐയുടെ സർവീസ് സംഘടന ജോയിന്റ് കൗൺസിലും പ്രതിപക്ഷ സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
ഒരുവിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരുമാണ് പണിമുടക്കുന്നത്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഏർപ്പെടുത്തിയ പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻപദ്ധതി പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
Content Highlights: Kerala Govt. Declares No Pay for Strike
Published: 20 Jan 2025, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented