തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം സർക്കാർ റദ്ദാക്കും. തീരുമാനം റദ്ദാക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ബില്ല് വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. പി.എസ്.സിക്ക് പകരം നിയമനത്തിന് പുതിയ സംവിധാനം വരും.
To advertise here,
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തിനെതിരേ വൻതോതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു സർക്കാരിന്റെ പിന്മാറ്റം.
മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങൾ
- 60 വയസ് കഴിഞ്ഞ 60,602 പട്ടികവർഗക്കാർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണ സമ്മാനമായി നൽകും. ഇതിനുള്ള ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കും.
- ലൈഫ് മിഷൻ പദ്ധതി പ്രകാരം സങ്കേതങ്ങളുടെ ഉള്ളിലും സങ്കേതങ്ങളോട് ചേർന്നുവരുന്ന പ്രദേശത്തും അതീവ ദുർഘട പ്രദേശത്തും വീട് വയ്ക്കുന്ന പട്ടികവർഗക്കാർക്ക് ധനസഹായം 6 ലക്ഷം രൂപയായി ഏകീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കും.
- ശമ്പളപരിഷ്ക്കരണം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാർക്ക് 11-ാം ശമ്പളപരിഷ്ക്കരണ ആനുകൂല്യങ്ങൾ അനുവദിക്കാൻ തീരുമാനിച്ചു.
- മുദ്രവില, രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കും: കെ.എസ്.ആർ.ടി.സിയുടെ അടിയന്തര പ്രവർത്തന ചെലവുകൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നെടുക്കുന്ന 50 കോടി രൂപയുടെ തുടർവായ്പ കരാർ രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നീ ഇനങ്ങളിൽ ആവശ്യമായ 350 ലക്ഷം രൂപ ഒഴിവാക്കാൻ തീരുമാനിച്ചു.
- ആശ്രിത നിയമനം: വനം വന്യ ജീവി വകുപ്പിൽ വടക്കാഞ്ചേരി റെയ്ഞ്ചിലെ പൂങ്ങോട്ട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടുതീ അണയ്ക്കുന്നതിനിടയിൽ മരണപ്പെട്ട വാച്ചർമാരുടെ മക്കൾക്ക് സർക്കാർ സർവ്വീസിൽ നിയമനം നൽകാൻ തീരുമാനിച്ചു. എ.കെ. വേലായുധന്റെ മകൻ കെ വി സുധീഷിന് വാച്ചർ തസതികയിലും വി എ ശങ്കരന്റെ മകൻ വി എസ് ശരത്തിന് ഓഫീസ് അറ്റന്റന്റ് തസ്തികയിലും വ്യവസ്ഥകൾക്ക് വിധേയമായി സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നൽകും.
- ചിന്നാർ വൈഡ്ലൈഫ് ഡിവിഷന് കീഴിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി നോക്കവെ കാട്ടാനയുടെ അതിക്രമത്തിൽ മരണപ്പെട്ട നാഗരാജിന്റെ ഭാര്യ ചിത്രാ ദേവിക്ക് വനം വകുപ്പിന് കീഴിൽ വാച്ചർ തസ്തികയിൽ വ്യവസ്ഥകൾക്ക് വിധേയമായി സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നൽകും.
- ഭരണാനുമതി: കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ നിലവിലുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ വിപുലീകരണത്തിന് 27 കോടി രൂപ അടങ്കൽ തുക കിഫ്ബി വഴി കണ്ടെത്തി എക്സിക്യൂട്ടീവ് ഇന്റർനാഷണൽ ഹോസ്റ്റൽ ബ്ലോക്ക് നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകാൻ തീരുമാനിച്ചു.
- വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് തീരശോഷണം മൂലം ക്യാമ്പുകളിൽ മാറിത്താമസിക്കേണ്ടി വന്ന കുടുംബങ്ങൾക്ക് ഓരോന്നിനും അവരുടെ പുനരധിവാസം വരെ പ്രതിമാസം 5500 രൂപ വീതം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനാവശ്യമായ തുക റവന്യു (ഡിസാസ്റ്റർ മാനേജ്‌മെന്റ്), മത്സ്യബന്ധനം, ധനകാര്യം എന്നീ വകുപ്പുകൾ അടിയന്തിരമായി കണ്ടെത്തി വിതരണം നടത്തും.
Content Highlights: kerala govt cancels decision to authorize psc for waqf board appointment cabinet decisions
Published: 31 Aug 2022, 09:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented