കൊച്ചി: കേരള സാങ്കേതിക (കെടിയു) സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. ഇവരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഗവർണർ നൽകിയ അപ്പീല്‍ ഡിവിഷൻ ബെഞ്ച് തള്ളി.
സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. താത്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽനിന്ന് വേണം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. താൽക്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തിൽ കൂടുതലാകരുതെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിരം വിസി നിയമനത്തിലെ കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്ഥിരം വിസി നിയമനത്തിൽ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
ഡോ. സിസ തോമസ് ആണ് നിലവിൽ ഡിജിറ്റൽ സർവ്വകലാശാലയുടെ വിസി. എപിജെ അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി(കെടിയു) വിസി ഡോ. കെ. ശിവപ്രസാദാണ്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് 2024 നവംബറിൽ ഇവരുടെ താൽക്കാലിക നിയമനം നടത്തിയത്. അദ്ദേഹം കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ഗവർണറായ രാജേന്ദ്ര ആർലേക്കറാണ് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകിയത്.
രണ്ട് സർവകലാശാലകളിലെയും വിസിമാരുടെ കാലാവധി മേയ് 27-ന് പൂർത്തിയായെങ്കിലും നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന നിർദേശത്തോടെ 30 വരെ തുടരാൻ കോടതി അനുമതി നൽകിയിരുന്നു.
Content Highlights: HighCourt of kerala quashes governor appeal, temporary vice-chancellor appointment,
Published: 14 Jul 2025, 05:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented