തിരുവനന്തപുരം: നെതര്‍ലന്‍ഡ്‌സ് മുന്‍ അംബാസഡറും മുന്‍രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന വേണു രാജാമണിയെ ഡല്‍ഹിയില്‍ ഉന്നതപദവിയില്‍ നിയമിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ റാങ്കിലുള്ള പദവിയിലാണ് നിയമനം. നിയമനത്തിന് കാബിനറ്റ് അംഗീകാരം നല്‍കിയതായി ചീഫ് സെക്രട്ടറി അറിയിച്ചുവെന്ന് വേണു രാജാമണി മാതൃഭൂമി ഡോട്ട് കോമിനോടു പ്രതികരിച്ചു. എവിടെയാണെങ്കിലും ഏതുസമയത്തും ജന്മനാടിനെ സേവിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, വേണു രാജാമണിയുടെ നിയമനത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. പല രാജ്യങ്ങളുമായും ബന്ധപ്പെട്ട് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതിന്റെ ഭാഗമായി പല രാഷ്ട്രങ്ങളുമായും അവിടുത്തെ ഭരണാധികാരികളുമായും അവിടുത്തെ അംബാസഡര്‍മാരുമായും ബന്ധം പുലര്‍ത്തേണ്ടിവരും. സാധാരണനിലയ്ക്കുള്ള ഓഫീസര്‍മാരുണ്ട്. എന്നാല്‍ വിദേശകാര്യ സര്‍വീസില്‍ ജോലി ചെയ്ത ഒരാളുടെ സേവനം കിട്ടുക എന്നത് സംസ്ഥാനത്തിന് ഗുണകരമായി വരും. അതിനാല്‍ വേണു രാജാമണിയെ അത്തരം കാര്യങ്ങള്‍ക്കു വേണ്ടി ഒരു വര്‍ഷ കാലയളവില്‍ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയതിനു ശേഷമേ, പദവിയെ കുറിച്ചുള്ള വിശദാംശങ്ങളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച് വ്യക്തമാവുകയുള്ളൂ. ഡല്‍ഹിയിലെ ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് വേണു രാജാമണിക്കുള്ള അറിവും വിദേശകാര്യമന്ത്രാലയവും വിദേശ എംബസികളുമായുള്ള ബന്ധവും ഈ പദവിയിലേക്ക് അദ്ദേഹത്തെ നിയമിക്കാന്‍ അനുകൂലഘടകങ്ങളായെന്നാണ് വിവരം.
content highlights: kerala government will appoint venu rajamony in senior position at delhi
Published: 15 Sept 2021, 07:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented