തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ് 4500 രൂപ. ഇതിന് അർഹതയില്ലാത്തവർക്ക് മൂവായിരം രൂപ ഉത്സവബത്ത.

To advertise here,

തിരിച്ചുപിടിക്കുന്ന അഡ്വാൻസായി മുൻവർഷത്തെപ്പോലെ പരമാവധി 20,000 രൂപ ലഭിക്കും. ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ -1550 രൂപ, ആശവർക്കർമാർ -1450, കരാർ ജീവനക്കാർ -1460, സ്‌കൂൾ കൗൺസലർമാർ -1390, പ്രേരക്മാർ, അങ്കണവാടി ജീവനക്കാർ -1250 എന്നിവർക്കും മുൻവർഷത്തെപ്പോലെ ഉത്സവബത്ത ലഭിക്കും. 17-നുമുൻപ്‌ വിതരണംചെയ്യും.

കേന്ദ്ര ജീവനക്കാർക്ക്ശമ്പളം നേരത്തേ

ഓണം പ്രമാണിച്ച് കേരളത്തിലെ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 24-ന് ശമ്പളവും പെൻഷനും നൽകാൻ കേന്ദ്രധനമന്ത്രാലയം ഉത്തരവിട്ടു.