ഇടുക്കി: ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബം സംസ്ഥാന സര്‍ക്കാരിനെതിരെ. സര്‍ക്കാര്‍ അവഗണിച്ചുവെന്നാണ് സൗമ്യയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണം.
ഇസ്രയേലില്‍നിന്ന് കോണ്‍സുലേറ്റില്‍ നിന്ന് വിളിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്നു പറഞ്ഞിരുന്നു. ഇസ്രയേല്‍ പ്രതിനിധികള്‍ സൗമ്യയുടെ വീട്ടിലേക്ക് വന്നപ്പോള്‍ എന്തുകൊണ്ടാണ് കേരള സര്‍ക്കാരിന്റെ ആരും വരാതിരുന്നതെന്ന് ചോദിച്ചു. നിങ്ങളുടെ കാര്യത്തില്‍ കേരള സര്‍ക്കാരിന് താല്‍പര്യമില്ലേ എന്ന അര്‍ഥത്തിലാണ് അവര്‍ ഇത് ചോദിച്ചത്. സംസ്‌കാരം നടന്ന ദിവസം സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്തിയില്ല. സര്‍ക്കാരിന്റെ അവഗണനയില്‍ ദുഃഖമുണ്ട്. സഹായങ്ങളും ലഭിച്ചിട്ടില്ലെന്ന് സൗമ്യയുടെ കുടുംബം പ്രതികരിച്ചു.
സൗമ്യയുടെ മൃതദേഹം ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലെത്തിച്ചപ്പോഴും സംസ്‌കാരത്തിനായി എത്തിച്ചപ്പോഴും സര്‍ക്കാരിന്റെ പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന് നേരത്തേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കുടുംബവും സമാനമായ ആരോപണം ഉന്നയിച്ചത്.
സൗമ്യയുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുന്‍പ് മന്ത്രി എം.എം. മണിയും എം.എല്‍.എ. റോഷി അഗസ്റ്റിനും കുടുംബത്തിലെത്തി പിന്തുണ അര്‍പ്പിച്ചിരുന്നു. എന്നാല്‍ സംസ്‌കാര ചടങ്ങിലോ ശേഷമോ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്തിയിട്ടില്ല. ഒരു വിഭാഗത്തെ ഭയന്നാണ് സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്നോട്ടുപോയതെന്നും ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താനാണ് ശ്രമമെന്നും കുടുംബം ആരോപിച്ചു.
Content Highlights: Kerala Government avoided us, says Family of women caretaker killed in Israel
Published: 18 May 2021, 12:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented