അഗളി: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് അട്ടപ്പാടി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയില്‍ ജോലിക്കെത്തുന്നു.
ആദിവാസിക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എച്ച്.ആര്.ഡി.എസ്. (ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി) എന്ന സംഘടനയുടെ പാലക്കാട്ടെ ഓഫീസിലാണ് വെള്ളിയാഴ്ച അവര്‍ ജോലിയില്‍ പ്രവേശിക്കുന്നത്. സി.എസ്.ആര്. ഡയറക്ടറായാണ് സ്വപ്ന സുരേഷ് ചുമതലയേല്‍ക്കുന്നതെന്ന് എച്ച്.ആര്.ഡി.എസ്. സെക്രട്ടറി അജികൃഷ്ണന് പറഞ്ഞു.
കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ (കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി-സി.എസ്.ആര്.) ഫണ്ടുകള്‍ വിനിയോഗിച്ചാണ് എച്ച്.ആര്.ഡി.എസ്. ആദിവാസിക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Content Highlights: Kerala Gold Smuggling Accused Swapna Suresh Secures Job In Attapady based Charity Firm
Published: 17 Feb 2022, 06:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented