തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കടമെടുപ്പ് പരിധിയും കടന്നാണ് കേരളം കടമെടുക്കുന്നതെന്നും തിരുവനന്തപുരത്ത് എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അവര്‍ പറഞ്ഞു. 2016 മുതല്‍ കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമാണ്. കടം എടുക്കാന്‍ പരിധിയുണ്ട്, പക്ഷെ അതും കടന്നാണ് കേരളത്തിന്റെ കടമെടുപ്പെന്നും അവര്‍ കുറ്റപ്പെടുത്തി.
കേരളം ബജറ്റിന് പുറത്ത് വന്‍തോതില്‍ പണം കടമെടുക്കുന്നു. എന്നാല്‍ തിരിച്ചടവ് ട്രഷറി പണം ഉപയോഗിച്ചാണ്. തിരിച്ചടവിന് പണമില്ലെന്നും അവര്‍ പറഞ്ഞു. കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും നിര്‍മലാ സീതാരാമന്‍ കുറ്റപ്പെടുത്തി. കിറ്റക്സ് കമ്പനി തെലങ്കാനയിലേക്ക് പോയത് പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
കേരളത്തില്‍ ഭരിക്കുന്നവര്‍ക്ക് നാട് നന്നാവണമെന്നില്ലെന്നും സ്വന്തം ലാഭം മാത്രമാണ് ലക്ഷ്യമെന്നും നിര്‍മല കുറ്റപ്പെടുത്തി. കേരളത്തില്‍ അഴിമതിയുടെ പരമ്പരയാണുള്ളതെന്നും സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകള്‍ പരാമര്‍ശിച്ച് അവര്‍ വിമര്‍ശിച്ചു. ദേശീയ ശരാശരിയേക്കാളും കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്കെന്നും അവര്‍ പറഞ്ഞു.
Content Highlights: kerala financial management failure criticises nirmala sitharaman
Published: 28 Mar 2024, 07:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented