കേരളം ആര് ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരം തേടി മാതൃഭൂമി നടത്തിയ വിപുലമായ പ്രീ-പോൾ സർവേയിൽ സംസ്ഥാനത്ത് എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ അതിശക്തമായ പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. 140 മണ്ഡലങ്ങളിലെ ഫലങ്ങൾ പ്രകാരം എൽ.ഡി.എഫ് 66 സീറ്റുകളിലും യു.ഡി.എഫ് 62 സീറ്റുകളിലും വിജയം നേടാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. 12 മണ്ഡലങ്ങളിൽ ഫലം പ്രവചനാതീതമായ രീതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു എന്നതും ശ്രദ്ധേയമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വികസനവും രാഷ്ട്രീയ മാറ്റവും തമ്മിലുള്ള വലിയൊരു യുദ്ധത്തിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. വ്യക്തമായ ഭൂരിപക്ഷം ഒരു മുന്നണിക്കും നേടാൻ സാധിക്കുന്ന സാഹചര്യമല്ല പ്രീ പോൾ സർവേയിൽ പ്രവചിക്കപ്പെടുന്നത്. എൽഡിഎഫിന് 36 സീറ്റുകളിൽ തിരിച്ചടി നേരിടേണ്ടിവരുമെന്നും യുഡിഎഫ് 20 സീറ്റുകൾ അധികം നേടുമെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. മാതൃഭൂമിക്ക് വേണ്ടി സിറ്റിസൺ ഒപ്പീനിയൻ റിസർച്ച് ആൻഡ് ഇവാല്യൂവേഷൻ സെന്റർ കോർ ആണ് സർവേ നടത്തിയിരിക്കുന്ന്. ഭരണത്തുടർച്ചയുണ്ടാകുമോ അതോ ഭരണമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് കേരളമനസ്സ് നൽകുന്ന ഉത്തരം കണ്ടെത്താനായി 140 നിയോജക മണ്ഡലങ്ങളിലും നടത്തിയ ഈ സർവേയിൽ 16000 കേന്ദ്രങ്ങളിൽ നിന്ന് 28432 സാമ്പിളുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

To advertise here,