കോട്ടയം: ഏതാനും ദിവസത്തിനിടെ ഇടിവുണ്ടായെങ്കിലും, മുട്ടവില വീണ്ടും കുതിക്കാൻ സാധ്യത. തീറ്റവിലയിലുണ്ടായ വർധനയാണ് കാരണം. സോയാ കെയ്ക്ക്, പൊടിയരി എന്നിവയാണ് കോഴി-താറാവ് തീറ്റകളിൽ മുഖ്യഘടകം. ഇവയ്ക്ക് രണ്ടിനും കാര്യമായ വിലക്കയറ്റമുണ്ടായി.
കോഴിമുട്ടവില 7.50-8 രൂപവരെയായിരുന്നത് ഒാണമെത്തിയതോടെ ഏഴുരൂപയായി കുറഞ്ഞിരുന്നു. താറാവുമുട്ട 18 രൂപവരെയെത്തി, കഴിഞ്ഞദിവസങ്ങളിൽ 12-15 എന്നതോതിലേക്ക് താഴ്ന്നതാണ്. എന്നാൽ, വിലയിൽ വീണ്ടും വർധനയുടെ സൂചനകളാണുള്ളതെന്ന് വ്യാപാരികൾ പറഞ്ഞു.
50 കിലോഗ്രാം വരുന്ന തീറ്റപായ്ക്കിന് 2300 രൂപയാണ് ഇപ്പോഴത്തെ വില. 500 രൂപയോളമാണ് കുതിച്ചത്. പൊടിയരി പായ്ക്കറ്റിന് 1350 രൂപയായി. 1100 രൂപയായിരുന്നു മുമ്പത്തെവില. സോയാ കെയ്ക്ക് കിലോഗ്രാമിന് 45 രൂപയിൽനിന്ന് 66 രൂപയായി.
പൊടിയരി എഥനോൾ നിർമാണത്തിന് കൊണ്ടുപോകുന്നതിനാൽ, കോഴിത്തീറ്റയ്ക്കായി ധാന്യസംഭരണശാലകളിൽനിന്ന് ലാഭവിലയ്ക്ക് കിട്ടുന്നത് കുറഞ്ഞിട്ടുണ്ട്. റേഷനരിയിലും പരമാവധി പൊടിയരിസാന്നിധ്യം അഞ്ചുശതമാനമായി കുറയ്ക്കാനാണ് നിർദേശം. അരി പക്ഷിത്തീറ്റയായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി ഒഴിവാക്കാനാണിത്.
2025 മാർച്ചിൽ 5.80 രൂപയായിരുന്ന കോഴിമുട്ടവില ഇൗ വർഷം ഏപ്രിലിൽ 6.40-ലേക്ക് എത്തിയിരുന്നു. പിന്നീട് ഏഴുരൂപയും കടന്ന് മുന്നോട്ടുപോയി. ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ കനത്ത ചൂട് ഫാമുകൾക്ക് ദോഷംചെയ്തത് കോഴിയുത്പാദനത്തെയും ബാധിച്ചു. പ്രമുഖ ഉത്പാദനകേന്ദ്രമായ നാമക്കലിൽനിന്ന് പ്രതിദിനം 2.14 കോടി മുട്ടയാണ് കേരളത്തിലേക്ക് വരുന്നത്. താറാവുമുട്ട കേരളത്തിൽ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നതാണ് അധികവും. തീറ്റവില കൂടിയതോടെ പരിപാലനം ചെലവേറിയതായി. 1000 താറാവുകളെ പരിപാലിക്കാനുള്ള പ്രതിദിന ചെലവ് 6000 രൂപ വരുമെന്ന് കൃഷിക്കാർ പറയുന്നു. തീറ്റച്ചെലവ് കൂടുന്നതോടെ ഇത് 10,000 കവിയും.
Content Highlights: Egg prices in Kerala are expected to rise again due to a sharp increase in poultry and duck feed costs., Prices of essential feed ingredients like Soya Cake and broken rice (Podiyari) have surged significantly., Ethanol production and new regulations on ration rice have reduced the availability of cheap grains for animal feed., Production costs have drastically increased for local duck farmers and major supplying hubs like Namakkal.
Published: 26 Aug 2026, 07:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented