തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. തിരുവനന്തപുരം സിറ്റി പോലീസ് കമാൻഡിംഗ് സെന്ററിലെ (ഡിപിസിസി) ഔദ്യോഗിക ഫോൺ നമ്പറിലേക്കാണ് വെള്ളിയാഴ്ച വൈകിട്ട് ഭീഷണി സന്ദേശമെത്തിയത്. 6238168522 എന്ന ഫോൺ നമ്പറിൽ നിന്നാണ് പലതവണ വിളിച്ച് കൊലവിളി നടത്തിയത്. സംഭവത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുക്കുകയും ചിറയിൻകീഴ് സ്വദേശി ടോണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നു.

To advertise here,

മുഖ്യമന്ത്രി വി.ഡി സതീശനെയും കുടുംബത്തെയും കൊലപ്പെടുത്തി തനിക്ക് 'പ്രശസ്തനാകണം' എന്നാണ് ഫോൺ ചെയ്തയാൾ പറഞ്ഞത്. വി.ഡി. സതീശനെ തനിക്ക് ഇഷ്ടമല്ലെന്നും മുഖ്യമന്ത്രിക്ക് ഇപ്പോൾ നൽകിയിരിക്കുന്ന സുരക്ഷ മതിയോ എന്നും ഇയാൾ പോലീസിനോട് വെല്ലുവിളിച്ചു.

സംഭവത്തിൽ ഡിപിസിസി ഡ്യൂട്ടി ഓഫീസർ സുരേഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായ സംഹിതയിലെ (BNS) 353(1)(b), 351(4), 296(b) എന്നീ വകുപ്പുകളും കേരള പോലീസ് ആക്ട് 120(o) വകുപ്പുമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.