തിരുവനന്തപുരം: ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിനപ്പുറം സംസ്ഥാനത്തിന്റെ തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ ചലിപ്പിക്കുന്ന ഒന്നും തന്നെ ഉള്‍ക്കൊള്ളിക്കാത്ത ഭാവനാശൂന്യമായ ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്.

To advertise here,

അടിസ്ഥാന സൗകര്യവികസനത്തിനോ സംസ്ഥാനത്തിന്റെ കാര്‍ഷിക-വ്യാവസായിക വളര്‍ച്ചയ്‌ക്കോ ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടില്ല. രൂക്ഷമായ തൊഴിലില്ലായ്മയും വികസനമുരടിപ്പും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.
ക്ഷേമപെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുമെന്ന് പറയാന്‍മാത്രം ഒരു ബജറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൂനികുതി വര്‍ധിപ്പിച്ചും കോടതി ഫീസ് വര്‍ധിപ്പിച്ചും ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കിയ സര്‍ക്കാരിന് തുടരാന്‍ പോലും അര്‍ഹതയില്ല. ഏ.കെ.ജി മ്യൂസിയത്തിന് ബജറ്റില്‍ ആറുകോടി രൂപ നീക്കിവച്ചിട്ടുണ്ട്. അടുത്ത ബജറ്റിന് മുമ്പ് സി.പി.എമ്മിന്റെ സ്ഥാനംതന്നെ മ്യുസിയത്തിലാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.