തിരുവനന്തപുര: ചർച്ച നടക്കവെ സഭയ്ക്കകത്ത് ഇറങ്ങി നടക്കുന്ന എംഎൽഎമാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉല്ലാസയാത്ര നടത്തുന്നതുപോലെ സഭയുടെ നടുവിലൂടെ ഓളംവെട്ടി പോകരുതെന്ന് സ്പീക്കർ സാമാജിക‍ർക്ക് മുന്നറിയിപ്പ് നൽകി. പലപ്രാവശ്യം ഇക്കാര്യം പറഞ്ഞതാണെന്നും ഇനി പറയാനിട വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ഉമ തോമസ് പ്രസംഗിക്കവെ, പ്രസംഗം നിർത്തിവെപ്പിച്ച ശേഷമായിരുന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇക്കാര്യം പറഞ്ഞത്. ഉമ തോമസ്  പ്രസംഗിച്ചുകൊണ്ടിരിക്കെ എംഎൽഎമാ‍ർ സഭയ്ക്കകത്ത് ഇറങ്ങി നടന്നപ്പോഴാണ് സ്പീക്കറുടെ മുന്നറിയിപ്പ്.

'സഭ ഗൗരവകരമായി മുമ്പോട്ട് പോകുമ്പോൾ, സഭയ്ക്കകത്ത് ഉല്ലാസയാത്ര നടത്തുന്നതുപോലെ, സഭയുടെ നടവിലൂടെ ഓളംവെട്ടി പോകുന്നത് ദയവായി ഒഴിവാക്കണം. പല പ്രാവശ്യം പറഞ്ഞതാണ്. ഇനി പറയാൻ ഇടയാക്കരുത്.' സ്പീക്കർ മുന്നറിയിപ്പ് നൽകി.