തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സഭാ നടപടികൾ തുടങ്ങിയപ്പോൾ ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിപക്ഷം ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തിൽ കെ. ബാബുവാണ് വിഷയം ഉന്നയിച്ചത്.
മന്ത്രി വി.എൻ. വാസവന്റെ രാജിയാവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎൽഎമാർ സഭയ്ക്ക് മുന്നിൽ സത്യാഗ്രഹം നടത്തുന്നുണ്ടെന്നും അവർക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്രതിഷേധം സഭയ്ക്ക് അകത്തുണ്ടാകുമെന്നും ബാബു പറഞ്ഞു. സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്നും കെ. ബാബു വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രിക്ക് എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് മന്ത്രി എം.ബി. രാജേഷ് ചോദ്യോത്തരവേളയിൽ ചോദിച്ചു. നാരങ്ങാവെള്ളം കലക്കി ബിജെപിക്ക് കൊടുക്കാൻ കാത്തിരിക്കുകയാണ് മുസ്ലിം ലീഗ്. ഇവിടെ ഇരിക്കുന്ന കോൺഗ്രസുകാരിൽ എത്രപേർ നാളെ കോൺഗ്രസിൽ ഉണ്ടാകുമെന്ന് പറയാൻ കഴിയുമോ? തങ്ങളൊഴികെ സ്വർണം കട്ട എല്ലാവരേയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നാണോ യുഡിഎഫ് നിലപാടെന്നും മന്ത്രി എം.ബി. രാജേഷ് ചോദിച്ചു.
Content Highlights: Opposition disrupts Kerala Assembly session over gold smuggling case. Minister MB Rajesh questions UDF stance on bringing all involved to justice.
Published: 23 Feb 2026, 09:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented