
വരാപ്പുഴ: കമ്പനികളില്‍നിന്ന് പുറംതള്ളുന്ന രാസമാലിന്യവും പുകയും വ്യവസായമേഖലയോട് അടുത്തുകിടക്കുന്ന പ്രദേശങ്ങളില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ദേശീയപാതാ വികസനജോലികള്‍ നടക്കുന്ന പ്രദേശങ്ങളിലെ സൂക്ഷമായ പൊടികൂടിയായതോടെ ഇരട്ട ആഘാതത്തിലാണ് നാട്ടുകാര്‍.
ഏലൂര്‍-എടയാര്‍ വ്യവസായമേഖലയിലെ കമ്പനികളില്‍ നിന്ന് പുക സമീപ പഞ്ചായത്തുകളിലേക്ക് വ്യാപിക്കുന്നത് സാധാരണയാണെങ്കിലും പുലര്‍ച്ചയോടെതന്നെ പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍നിന്ന് ഇല്ലാതാവുകയായിരുന്നു പതിവ്. എന്നാല്‍ കുറേ ദിവസമായി രാവിലെ ഏറെ വൈകിയും പുകപടലങ്ങള്‍ വായുവില്‍ തന്നെ തങ്ങിനില്‍ക്കുന്നു. ഏലൂര്‍, ചേരാനല്ലൂര്‍, വടുതല, ആലങ്ങാട് പ്രദേശങ്ങളിലാണ്് ഏറെയും പ്രയാസം. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാവാന്‍ അന്തരീക്ഷ മലിനീകരണം കാര ണമാകുന്നുണ്ട്. വ്യവസായമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ വായു ഗുണനിലവാര സൂചിക അളക്കുന്ന സബ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലെന്നും ആരോപണമുണ്ട്. ജില്ലയില്‍ അഞ്ചിടത്തായിട്ടാണ് ഈ സംവിധാനം. ചേരാനല്ലൂരില്‍ ഈ സംവിധാനം നാളുകളായി നടക്കുന്നില്ല.
കാലാവസ്ഥയിലുണ്ടായിട്ടുള്ള വ്യതിയാനമാണ് പുക അന്തരീക്ഷത്തില്‍ തന്നെ നിലനില്‍ക്കാന്‍ കാരണമെന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് അധികൃതര്‍ പറയുന്നത്. പി.എം. 2.5 ന്റെ അളവ് കുടിയത് പി.സി.ബി.യുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍വയണ്‍മെന്റ് എന്‍ജിനിയര്‍ ഷിജു പറഞ്ഞത്.
കമ്പനികളില്‍ നിന്ന് അനുവദനീയമായ അളവിലും കൂടുതലാണ് പുക പുറംതള്ളുന്നതെന്ന പരാതി പതിറ്റാണ്ടുകളായുണ്ട്. എന്നാല്‍ മലിനീകരണ നി യന്ത്രണബോര്‍ഡിന്റെ കാര്യമായ ഒരു പരിശോധ നയം നടക്കുന്നില്ല.
വ്യവസായമേഖലയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ പുകമൂടി കിടക്കുന്നതിനാല്‍ പുലര്‍ച്ചെ സമയങ്ങ ളില്‍ തൊട്ടടുത്തുള്ള ആളെ കാണാനാകാത്ത സാ ചര്യമാണുള്ളത്.
ഏലൂര്‍-എടയാര്‍ വ്യവസായമേഖലയില്‍ 120 പുകക്കുഴ ലുകളാണുള്ളത്. ഇതിലൂടെ എല്ലാ ദിവസവും വിഷവായു പ്രവഹിക്കുന്നുമുണ്ട്.
എന്നാല്‍ എത്രത്തോളം അനുവദനീയമായ അളവിലാണ് മാലിന്യം പുറന്തള്ളുന്നതെന്ന പരിശോധനയില്ല. 30 മുതല്‍ 50 അടി വരെ ഉയരത്തിലുള്ള പുകക്കുഴലുകളില്‍ കയറിയുള്ള പരിശോധന ഒടുവില്‍ നടന്നത് 2005-ലാണ്.
മലിനീകരണ നിയന്ത്രണബോര്‍ഡ് ചുമതലപ്പെ തലപ്പെടുത്തിയ ആള്‍ക്കൊപ്പം പരിസ്ഥിതിപ്രവര്‍ത്തകനായ ഒരാളും പുകകുഴല്‍ കയറിയുള്ള പരിശോധനയുടെ ഭാഗമായി വായു ഗുണനിലവാരം അപകടരമായ നിലയിലാണുള്ളതെന്നാണ് അന്നു നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതെന്നാണ് പരിശോധനയില്‍ ഭാഗമായ പരിസ്ഥിതി പ്രവര്‍ത്തകന്‍ പുരുഷന്‍ ഏലൂര്‍ പറഞ്ഞു. എന്നാല്‍ കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ആറിരട്ടി കൂടി പി.എം. 2.5
അടുത്തയിടെയായി ഏലൂര്‍ എടയാര്‍ വ്യവസായ മേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ സൂക്ഷ്മ രാസ ബാഷ്പ മാലിന്യമായ പി.എം. 2.5-ന്റെ അളവ് അപകടരമായ തോതില്‍ വര്‍ധിച്ചതായി പറയുന്നു. പി.എം. 2.5-ന്റെ അളവ് 300- ന് മുകളിലെത്തിയതായാണ് അടുത്തയിടെ നടന്ന ചില സ്വകാര്യ ഏജാന്‍സികളുടെ പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളത്. പി.എം. 2.5-ന്റെ അളവ് 50-നു മുകളിലേക്ക് ഉയര്‍ന്നാല്‍ ഗുരതരമായ ആരോ ഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയു ടെ മുന്നറിയിപ്പ്.
2.5 മൈക്രോണോ അതില്‍ താഴെയോ വല്യപ്പം മാത്രമുള്ള ഖര, ദ്രവ രൂപങ്ങളിലുള്ള, മലിനീകരണമുണ്ടാക്കുന്ന അതിസൂക്ഷമ കണികകളാണ് പി.എം. 2.5. രാസമാലിന്യങ്ങളും പുകയും പൊടിയും കരിയുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇതിനുപുറമേയാണ് വ്യാപകമായ ജലമലിനീകരണം. മാസങ്ങള്‍ ക്കുമുന്‍പ് പെരിയാറില്‍ രാസമാലിന്യം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് വന്‍തോതില്‍ മത്സ്യ സമ്പത്ത് നശിച്ചിരുന്നു.
Content Highlights: High levels of PM2.5 detected near Eloor-Edapally industrial area in Kerala
Published: 09 Dec 2024, 07:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented