തളിപ്പറമ്പ്: ദേശീയപാത ബൈപ്പാസ് നിർമാണത്തിനായി കീഴാറ്റൂർ വയൽ നികത്തുന്നതിനെതിരെ സമരം സംഘടിപ്പിച്ച കേസിലെ പ്രതികളായ 28 വയൽക്കിളി പ്രവർത്തകരെ തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതേവിട്ടു. വയൽക്കിളി സമരത്തിന്റെ മുഖ്യ സംഘാടകനായ സുരേഷ് കീഴാറ്റൂർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ വിധി.

To advertise here,

2018 മാർച്ച് 14ന് കീഴാറ്റൂർ വയലിൽ നടന്ന പ്രതിഷേധമാണ് കേസിനാസ്പദമായ സംഭവം. വയലിൽ കൂട്ടിയിട്ടിരുന്ന ഉണക്കപ്പുല്ലിന് നടുവിൽ മണ്ണെണ്ണക്കുപ്പികളുമായി നിലയുറപ്പിച്ചായിരുന്നു സമര നേതാക്കൾ പ്രതിഷേധിച്ചത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുക, അന്യായമായി സംഘം ചേരുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്.