തിരുവനന്തപുരം: പേരും ചിത്രവും ദുരുപയോഗംചെയ്ത് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ ഉള്ളടക്കങ്ങളടങ്ങിയ പോസ്റ്റുകൾ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി സംസ്ഥാന പോലീസ് മേധാവിക്ക് പരാതിനൽകി.

To advertise here,

ക്ഷേമപെൻഷൻ, ലൈഫ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ സത്യവിരുദ്ധമായ കാര്യങ്ങൾ താൻ പറഞ്ഞെന്ന വ്യാജേനയാണ് പ്രചരിപ്പിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ പരാതിയിൽ ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തന്നെ വ്യക്തിഹത്യ നടത്തുകയും അതിലൂടെ വോട്ടർമാരെ സ്വാധീനിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് ഇത്തരമൊരു വ്യാജപ്രചരണത്തിന് പിന്നിലെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.

അടിസ്ഥാന രഹിതമായ പ്രചരണം നടത്തിയവർക്കെതിരെ ബിഎൻഎസിലെയും ഐടി ആക്ടിലേയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും കെ.സി. വേണുഗോപാൽ പരാതിയിൽ ആവശ്യപ്പെട്ടു.