പുനലൂർ: മുൻമന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ എൻ.എസ്.എസ്. ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കിയതിനെത്തുടർന്ന് പത്തനാപുരം താലൂക്ക് യൂണിയന്റെ പുനലൂരിലെ ആസ്ഥാനത്ത് ലഡു വിതരണംചെയ്ത് താത്കാലിക ഭരണസമിതി അംഗങ്ങളുടെ ആഹ്ലാദപ്രകടനം. ശനിയാഴ്ച ഉച്ചയ്ക്കാണ് ലഡു വിതരണംചെയ്ത് അംഗങ്ങൾ ആഹ്ലാദപ്രകടനം നടത്തിയത്. നായർവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിലാണ് ഗണേഷ്‌കുമാറിനെ ഡയറക്ടർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്നും ഇതേ കാരണത്താലാണ് നേരത്തേ യൂണിയൻ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതെന്നും ഭരണസമിതി ചെയർമാൻ കരിക്കത്തിൽ കെ. തങ്കപ്പൻപിള്ള പറഞ്ഞു. തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

To advertise here,

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് മത്സരിച്ച ഗണേഷ്‌കുമാർ, യു.ഡി.എഫ്. സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയോട് പരാജയപ്പെട്ടപ്പോഴും യൂണിയൻ ഭരണസമിതി അംഗങ്ങൾ ലഡു വിതരണംചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.

ഗണേഷ്‌കുമാറിന്റെ പരാജയം താലൂക്കിലെ നായന്മാരുടെ വിജയമാണെന്നായിരുന്നു ഭരണസമിതി അംഗങ്ങളുടെ പ്രതികരണം.