കൊച്ചി: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സിപിഎമ്മിനും പ്രതിപ്പട്ടികയിലെ നേതാക്കൾക്കും തിരിച്ചടി. പ്രതികളായവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കൊച്ചിയിലെ പിഎംഎൽഎ കോടതി, വിചാരണ ചെയ്യാനുള്ള അനുമതിയും നൽകി.

To advertise here,

സിപിഎം നേതാക്കളായ എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എം.എം. വർഗീസ് തുടങ്ങിയ 28 പ്രതികളേയും വിചാരണചെയ്യാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. നേതാക്കളെ കൂടാതെ സിപിഎമ്മിനേയും പ്രതിചേർത്താണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

232 കോടിയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തൽ. ഇ.ഡി. സമർപ്പിച്ച കുറ്റപത്രത്തിൽ സിപിഎമ്മും തൃശ്ശൂരിലെ നേതാക്കളും പ്രതികളാണ്. ചരിത്രത്തിൽ ആദ്യമാണ് ഒരു തട്ടിപ്പുേകസിൽ ഇ.ഡി. ഏതെങ്കിലുമൊരു പാർട്ടിയെ പ്രതിചേർക്കുന്നത്. സിപിഎമ്മിന്റെ സ്ഥലം കണ്ടുകെട്ടുകയും ചെയ്തിരുന്നു.