കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സി.ഐ.എസ്.എഫ്., കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. കേരളത്തില്‍ കോഴിക്കോട്ടും മലപ്പുറത്തുമാണ് റെയ്ഡ് നടത്തുന്നത്. ഹരിയാണയിലും റെയ്ഡ് നടന്നതായി സൂചനകളുണ്ട്.
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് 2023-ല്‍ കരിപ്പൂര്‍ പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ സന്ദീപ്, സി.ഐ.എസ്.എഫ്. അസി.കമാന്‍ഡര്‍ നവീന്‍ കുമാര്‍ എന്നിവരുടെ സഹായത്തോടെ സ്വര്‍ണം കടത്തുന്നു എന്നായിരുന്നു കേസ്. ഈ സ്വര്‍ണം ഹവാലപണമാക്കി ഡല്‍ഹിയില്‍ എത്തിക്കുന്നു എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍.
ഉദ്യോഗസ്ഥര്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന് കണ്ടെത്തിയാണ് വിജിലന്‍സിന് ഈ കേസ് കൈമാറിയത്. ആരോപണ വിധേയനായ നവീന്‍ കുമാര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. സന്ദീപ് ജി.എസ്.ടി. വകുപ്പിലാണ് നിലവില്‍ ജോലിചെയ്യുന്നത്. ഇവരുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലുമാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന.
Content Highlights: karipur gold smuggling case vigilance raid at the houses of cisf and customs officials
Published: 18 Jan 2025, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented