placeholder
Karat Faizal | Photo: https:||www.facebook.com|faizal.karat
കാരാട്ട് ഫൈസൽ

കൊച്ചി: കഴിഞ്ഞ ദിവസം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെത്ത കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. 24 മണിക്കൂറോളം നീണ്ട നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഫൈസലിനെ വിട്ടയച്ചത്. ചോദ്യം ചെയ്യൽ നടന്നെങ്കിലും അറസ്റ്റിലേക്ക് പോവുന്ന തരത്തിലുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ഫൈസലിനെ വീട്ടിലെത്തി കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹം എംഡിയായ കൊടുവള്ളിയിലെ കിംസ് ആശുപത്രിയിലും പരിശോധന നടന്നിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സന്ദീപ് നായരുടെ ഭാര്യയുടേയും സ്വപ്ന സുരേഷിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഫൈസലിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇന്ന് അറസ്റ്റിനുള്ള സാധ്യതയും പറഞ്ഞിരുന്നുവെങ്കിലും ഉച്ചയോടെ വിട്ടയക്കുകയായിരുന്നു.

കൊടുവള്ളിയിൽ നിന്നെത്തിയ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് ഫൈസൽ വീട്ടിലേക്ക് മടങ്ങിയത്. വിട്ടയച്ചെങ്കിലും  നോട്ടീസ് നല്‍കി വിണ്ടും വിളിപ്പിക്കുമെന്നാണ് അറിയുന്നത്.