കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ എസ്എഫ്‌ഐ നിലനിര്‍ത്തി. അഞ്ച് ജനറല്‍ സീറ്റുകളടക്കം ആറുസീറ്റുകള്‍ എസ്എഫ്‌ഐ നേടി. ചരിത്രത്തിലാദ്യമായി രണ്ടുസീറ്റുകള്‍ എംഎസ്എഫ്-കെ.എസ്.യു സഖ്യമായ യുഡിഎസ്എഫ് എസ്എഫ്‌ഐയില്‍നിന്ന് പിടിച്ചെടുത്തു. കാസര്‍കോട്, വയനാട് ജില്ലാ എക്‌സിക്യൂട്ടിവ് സീറ്റുകളാണ് യുഡിഎസ്എഫ് പിടിച്ചെടുത്തത്.
തുടര്‍ച്ചയായ 26-ാം തവണയാണ് കണ്ണൂര്‍ സര്‍വകലാശാല യൂണിയനിലേക്ക് എസ്എഫ്‌ഐ വിജയിക്കുന്നത്. നന്ദജ് ബാബു (ചെയര്‍പേഴ്‌സണ്‍), കവിത കൃഷ്ണന്‍(സെക്രട്ടറി), ദില്‍ജിത്(വൈസ് ചെയര്‍പേഴ്‌സണ്‍), അല്‍ന വിനോദ്(ലേഡി വൈസ് ചെയര്‍പേഴ്‌സണ്‍), അദിഷ(ജോയിന്റ് സെക്രട്ടറി), ശ്രീരാഗ്(കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടിവ്) എന്നിവരാണ് വിജയിച്ച എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍. ഫിദ (കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടിവ്), മുഹമ്മദ് നിഹാല്‍(വയനാട് ജില്ലാ എക്‌സിക്യൂട്ടിവ്) എന്നിവര്‍ യുഡിഎസ്എഫില്‍നിന്നും വിജയിച്ചു.
യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ സംഘര്‍ഷമാണ് ബുധനാഴ്ച രാവിലെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അരങ്ങേറിയത്. യുഡിഎസ്എഫ് പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുകളുമുണ്ടായി. എംഎസ്എഫിൻ്റെ യുയുസിയുടെ ബാഗും തിരിച്ചറിയൽരേഖകളും എസ്എഫ്ഐ സ്ഥാനാർഥി തട്ടിപ്പറിച്ചോടിയെന്നും പരാതിയുണ്ടായി. ഈ സ്ഥാനാർഥിയെ പോലീസ് പിടിച്ചുവെച്ചതോടെ എസ്എഫ്ഐ പ്രവർത്തകർ പോലീസിനെതിരേയും തിരിഞ്ഞു. അകാരണമായാണ് പോലീസ് സ്ഥാനാർഥിയെ പിടിച്ചുവെച്ചതെന്നായിരുന്നു എസ്എഫ്ഐയുടെ ആരോപണം.
Content Highlights: SFI retains Kannur University Union,winning 6 seats. UDSF makes history by securing 2 seats
Published: 06 Aug 2025, 06:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented