
കണ്ണൂര്‍: ജില്ലയിലെ പോലീസ് സേനയില്‍ മേയ് 31-ന് കൂട്ടവിരമിക്കല്‍. എഎസ്ഐ മുതല്‍ രണ്ട് എസ്പിമാര് ഉള്‍പ്പെടെ 62 പേരാണ് വിരമിക്കുന്നത്. കണ്ണൂര്‍ സിറ്റി പോലീസ് ജില്ലയില്‍ 49 പേരും റൂററില്‍ 13 പേരും സര്‍വീസില്‍നിന്ന് പടിയിറങ്ങും. ഒരേമാസം ഇത്രയധികം ഉദ്യോഗസ്ഥര്‍ വിരമിക്കുന്നത് അപൂര്‍വം. ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തില്‍, കണ്ണൂര്‍ റെയിഞ്ച് ഇക്കണോമിക് ഓഫീസ് വിങ് സൂപ്രണ്ട് കെ.എ. ശശിധരന് എന്നിവരും ഈ മാസം വിരമിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.
സിറ്റി പോലീസ് സ്റ്റേഷന് പരിധിയിലെ ഡിഐജി ഓഫീസിലെ പി.കെ. ശശികുമാര്‍, ഇന്‍സ്പെക്ടര്‍മാരായ റാഫി അഹമ്മദ്, കെ.ടി. ഹരിദാസന്, കെ.വി. ജഗദീഷ്, ഐ.വി. ധര്മരാജന്, ഇ. ബാബു, പി. രാജേന്ദ്രന്, ബെന്നി മാത്യു, എം.എം. അരുളാനന്ദന്‍, കെ.വി. ബാബു, പി.കെ. മനോജന്, എം.കെ. ദിനേശന്, എന്‍. സുനില്‍കുമാര്‍, കെ.കെ. രാജന്, പി.പി. കുഞ്ഞിരാമന്, വി. സജീവന്, കെ.കെ. ദിലീപ്കുമാര്, എം.വി. സുശീല്‍കുമാര്‍, പി.പി. അഷറഫ്, എം. ഹരീഷ്, പി.പി. കൃഷ്ണന്, ആര്. അജിത്ത്കുമാര്‍, സി.എ. ഇര്‍ഷാദ്, വി.എ. ബേബി, പി.പി. അജിത്ത്കുമാര്‍, വി.കെ. പ്രകാശന്, വി. പ്രേമന്, പ്രദീപന് അനന്തോത്ത്, രാജീവന് ഒതയോത്ത്, രാജന് കോട്ടമലയില്‍, പി.പി. പ്രശാന്ത്കുമാര്‍, പി.എ. രാജു, ഗംഗാധരന് കണ്ണിപ്പൊയില്‍, എം.എം. സുധാകരന്, കെ. സുജിത്ത്, റിസര്‍വ് ഇന്‍സ്പെക്ടര്‍മാരായ ടി. ദീലീപ്കുമാര്‍, സി. മധു, പി.ടി. സുനില്‍കുമാര്‍, സെബാസ്റ്റ്യന്‍ ജോസഫ്, വി. മുരളീധരന്, എഎസ്ഐമാരായ കെ. അനിഴന്‍, വി. അശോകന്, സ്മിത അക്കമ്പേത്ത്, എം. ബീന. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എം. പ്രമോദ്, പി.ടി. രതീശന് എന്നിവരും റുററില് പോലീസില്‍ ഡിവൈഎസ്പി എ. രതീഷ്കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ കെ.കെ. ശശീന്ദ്രന്, എം. നാരായണന് നമ്പൂതിരി, ഇ.ടി. സുരേഷ്കുമാര്‍, കെ. സുരേഷ്, സി. വത്സരാജന്‍, സി. പുരുഷോത്തമന്, വി.ജെ. ജോസഫ്, കെ.വി. ശശിധരന്, കെ.എ. ഗിരീഷ്കുമാര്‍, കെ.പി. സതീശന്, എം. രമേശന്, എഎസ്ഐ പി.വി. പ്രസന്നന് എന്നിവരാണ് സര്‍വീസില്‍നിന്ന് പടിയിറങ്ങുന്നത്.
യാത്രയയപ്പ് നല്കി
കണ്ണൂര്‍ സിറ്റി, റൂറല്‍ പോലീസ് ജില്ലകളിലെ വിരമിക്കുന്ന 62 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്കി. കോരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്, പോലീസ് അസോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്കു. കെപിഒഎ ജില്ലാ പ്രസിഡന്റ് പി.എ. ബിനുമോഹന് അധ്യക്ഷത വഹിച്ചു.
സിറ്റി പോലീസ് കമ്മിഷണര്‍ പി. നിധിന്‍രാജ് വിശിഷ്ടാതിഥിയായി. സിറ്റി പോലീസ് അഡീഷണല്‍ എസ്പി കെ.വി. വേണുഗോപാല്‍, കെപിഒഎ സംസ്ഥാന സെക്രട്ടറി രമേശന്, പി.വി. രാജേഷ്, വെള്ളോറ, വി. സിനീഷ്, ഷൈജു മച്ചാത്തി, കെ. രാജേഷ്, ടി. പ്രജീഷ്, വി.വി. സന്ദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: 62 officers retire on may from kannur police
Published: 25 May 2025, 08:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented