കോഴിക്കോട്: കേരളപോലീസിന്റെ ആഭ്യന്തര ആശയവിനിമയത്തിന് ഇനി കൂടുതൽ രഹസ്യസ്വഭാവം. കാൽനൂറ്റാണ്ടായി തുടരുന്ന കമ്യൂണിക്കേഷൻ ബാക്ക് ബോൺ (കോബ്) സംവിധാനം നിർത്തി.
എല്ലാ ഔദ്യോഗിക ആശയവിനിമയവും ഇനി ആഭ്യന്തരവകുപ്പിന്റെ ഇന്റേണൽ അഡ്മിനിസ്ട്രേറ്റീവ് പ്രോസസിങ് സിസ്റ്റം (അയാപ്സ്) മുഖേനമാത്രം. ആഭ്യന്തരവകുപ്പിനുവേണ്ടി ഐ.ടി. മിഷൻ രൂപകല്പന ചെയ്തതാണിത്. ഉദ്യോഗസ്ഥന് നേരിട്ട് സന്ദേശംകിട്ടുന്ന പുതിയസംവിധാനം ആശയവിനിമയം കൂടുതൽ കാര്യക്ഷമവും രഹസ്യാത്മകവുമാക്കുമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
കോബ്
ആഭ്യന്തരവകുപ്പിനുകീഴിലുള്ള ഓഫീസുകളും ഓഫീസ് മേധാവികളും തമ്മിലുള്ള രഹസ്യവിവരങ്ങളുടെ കൈമാറലും ആശയവിനിമയവും ടെലികമ്യൂണിക്കേഷൻ വിഭാഗം പ്രിന്റ് എടുക്കും. തുടർന്ന് അതത് വിഭാഗങ്ങളിലേക്കോ ഓഫീസ് മേധാവികൾക്കോ കൈമാറും. ഈ സംവിധാനത്തിൽ വിവരങ്ങളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടാൻ സാധ്യത കൂടുതലായിരുന്നു.
അയാപ്സ്
യൂസർനെയിം, പാസ് വേർഡ്, ജീവനക്കാരന്റെ പെൻ നമ്പർ തുടങ്ങിയവ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. വ്യക്തിപരമായി ഓരോ ഉദ്യോഗസ്ഥനും നൽകുന്ന അക്കൗണ്ട് വഴി മാത്രമേ സന്ദേശം സ്വീകരിക്കാനും അയയ്ക്കാനും പാടുള്ളൂ. വി.വി.ഐ.പി. സന്ദർശനവുമായി ബന്ധപ്പെട്ട സന്ദേശം കൈമാറാനും അയാപ്സ് ഉപയോഗിക്കണം.
എ.ആർ. ക്യാമ്പുകളിലെ പോലീസുകാർ മുഖേന (മെസഞ്ചർ) സന്ദേശം ഓഫീസുകളിൽ എത്തിക്കുന്ന രീതിയും ഇല്ലാതാകും. സർവീസ് ബുക്ക്, കേസ് ഡയറി തുടങ്ങി നേരിട്ട് എത്തിക്കേണ്ട രേഖകൾക്കും ഫയലുകൾക്കും മാത്രമേ ഇനിമുതൽ മെസഞ്ചർ ഉണ്ടാകൂ.
Published: 13 Nov 2026, 07:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented