കണ്ണൂര്: ബോംബ് നിര്മാണത്തിനിടെ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയാക്കി ഡിവൈഎഫ്ഐ. പാനൂര് മുളിയാത്തോട്ടെ ഷെറിലിനെയാണ് ഡിവൈഎഫ്ഐ സമ്മേളനത്തില് രക്തസാക്ഷിയായി അംഗീകരിച്ചത്.
കുന്നോത്തുപറമ്പ് ഡിവൈഎഫ്ഐ മേഖലാ സമ്മേളനത്തിലാണ് അനുശോചനപ്രമേയത്തില് രക്തസാക്ഷികളുടെ പട്ടികയില് ഷെറിലിന്റെ പേരും ഉള്പ്പെടുത്തിയത്. ഇത് സമ്മേളനത്തില് വായിക്കുകയുംചെയ്തു.
2024 ഏപ്രില് അഞ്ചിനാണ് പാനൂര് മുളിയാത്തോട്ടെ വീടിന്റെ ടെറസിന്റെ മുകളില് ബോംബ് സ്ഫോടനമുണ്ടായി ഒരാള് കൊല്ലപ്പെട്ടത്. ബോംബ് നിര്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പോലീസിന്റെ കുറ്റപത്രം. കൊല്ലപ്പെട്ട ഷെറിലും ഡിവൈഎഫ്ഐ പ്രവര്ത്തകരായ മറ്റുചിലരും ഉള്പ്പെടെ 15 പ്രതികളാണ് കേസിലുള്ളത്.
അതേസമയം, പാനൂര് സ്ഫോടനത്തില് സംഘടനയ്ക്ക് പങ്കില്ലെന്നായിരുന്നു ഡിവൈഎഫ്ഐയും സിപിഎമ്മും അന്ന് സ്വീകരിച്ച നിലപാട്. സ്ഫോടനവിവരം അറിഞ്ഞ് ഓടിയെത്തിയ ഡിവൈഎഫ്ഐ പ്രവര്ത്തകരെ പോലീസ് കള്ളക്കേസില് കുടുക്കിയതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ആരോപിച്ചിരുന്നു.
നേരത്തേ ബോംബ് നിര്മാണത്തിനിടെ കൊല്ലപ്പെട്ട രണ്ടുപ്രവര്ത്തകരുടെ പേരില് പാനൂരില് സിപിഎം രക്തസാക്ഷി സ്മാരക മന്ദിരം നിര്മിച്ചിരുന്നു. 2015-ല് പാനൂര് ചെറ്റക്കണ്ടിയില് ബോംബ് നിര്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില് കൊല്ലപ്പെട്ട ഷൈജുവിന്റെയും സുബീഷിന്റെയും പേരിലാണ് കഴിഞ്ഞവര്ഷം രക്തസാക്ഷി സ്മാരക മന്ദിരം നിര്മിച്ചത്. ആര്എസ്എസ് ആക്രമണം പ്രതിരോധിക്കുന്നതിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്നായിരുന്നു പാര്ട്ടിയുടെ വിശദീകരണം.
Content Highlights: DYFI controversially honors bomb-making victim Sheril as a martyr at a regional conference. Police charge Sheril and others in the blast. Read more about the political implications.
Published: 03 Nov 2025, 10:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented