അബുദാബി: ദേശീയദൗത്യം നിർവ്വഹിക്കുന്നതിനിടെയുണ്ടായ ഹെലികോപ്ടർ അപകടത്തിൽ രണ്ട് യു.എ.ഇ.സൈനികർ വീരമൃത്യു വരിച്ചു. ഹെലികോപ്ടറിന്റെ സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു. രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് പ്രതിരോധമന്ത്രാലയം അനുശോചനം അറിയിച്ചു. സർവ്വശക്തനായ ദൈവം കാരുണ്യം നൽകട്ടെയെന്നും അവരുടെ കുടുംബങ്ങൾക്ക് ക്ഷമയും ആശ്വാസവും നൽകട്ടെയെന്നും മന്ത്രാലയം അനുശോചിച്ചു.

To advertise here,