കണ്ണൂര്‍: ശ്രീകണ്ഠപുരം നിടിയേങ്ങ കാക്കണ്ണംപാറയില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. ചെങ്കല്‍ ക്വാറിയിലെ തൊഴിലാളികളായ അസം സ്വദേശി ജാസ് നസ്രി(35), ഒഡിഷ സ്വദേശി രാജേഷ് മഹാനന്ദിയ(25) എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്കാണ് ഇടിമിന്നലേറ്റത്. ഗുരുതരമായി പരിക്കേറ്റ അസം സ്വദേശി ഗൗതം(40) പരിയാരത്തെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

To advertise here,

ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചെങ്കല്‍ ക്വാറിയില്‍നിന്ന് ജോലി കഴിഞ്ഞ് വാടക മുറിയിലേക്ക് നടന്നു പോകുമ്പോളാണ് തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റത്. ഉടനെ തന്നെ ഇവരെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേര്‍ന്ന് ശ്രീകണ്ഠപുരത്തെ ആസ്പത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി രണ്ടുപേരുടെയും മരണം സംഭവിക്കുകയായിരുന്നു.