തോട്ടട: കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തിനൊപ്പം എത്തിയവര്‍ നടത്തിയ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ പുതിയ ദൃശ്യം പുറത്തുവന്നു. ബോംബ് വീണ് പൊട്ടുന്നതാണ് ദൃശ്യത്തിലുള്ളത്. വധൂവരന്‍മാര്‍ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ബോംബ് പൊട്ടുന്നത്.

To advertise here,

തല ചിതറിത്തെറിച്ചത് വധൂവരന്‍മാർ അടക്കമുള്ള ആള്‍ക്കൂട്ടത്തിനിടയിലാണ്. വിവാഹ സംഘത്തിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയില്‍ കാണാം. തല പൊട്ടിയെന്നും ചോരയും ഇറച്ചിയും വീണെന്നും ഓടുന്നതിനിടയില്‍ ചിലര്‍ പറയുന്നുണ്ട്. 

ഞായറാഴ്ചയാണ് തോട്ടടയിലുണ്ടായ ബോംബേറില്‍ ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണു കൊല്ലപ്പെട്ടത്. വിവാഹപാര്‍ട്ടി വരന്റെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ബോംബാക്രമണം. ശനിയാഴ്ച രാത്രി വിവാഹസത്കാരത്തിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ബോംബുമായി ഒരുസംഘം വിവാഹാഘോഷത്തിന് എത്തിയത്. തുടര്‍ന്ന് ഇവര്‍ ബോംബെറിഞ്ഞപ്പോള്‍ ഇതേസംഘത്തില്‍പ്പെട്ട ജിഷ്ണുവിന്റെ തലയില്‍ ബോംബ് വീണ് പൊട്ടി കൊല്ലപ്പെടുകയായിരുന്നു.

Content Highlights: kannur bomb attack murder new visuals out